മോചനദ്രവ്യം നൽകാതിരുന്നതോടെ തട്ടിക്കൊണ്ടുപ്പോയ അഞ്ചുവയസുകാരിയെ കാെലപ്പെടുത്തി. ആഗ്രയിലാണ് നടക്കുന്ന സംഭവം. അക്രമികൾ 6 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പല്ലവിയെന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
സാധരണ കുടുംബത്തിൽപ്പെട്ട പല്ലവിയുടെ മാതാപിതാക്കൾ ലോൺ തിരികെ അടയ്‌ക്കാൻ പോലും കഷ്ടപ്പെടുന്നവരാണ്. തിങ്കളാഴ്ച കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കിയതോടെ കുടുംബം പോലീസിനെ വിവരമറിയിച്ചു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കസ്റ്റഡിയിലുണ്ട്. ചോദ്യം ചെയ്യലിൽ അവർ കുറ്റകൃത്യത്തിലുള്ള പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതൽ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.















