പുറമേ നോക്കിയാൽ സംഭവം കിടിലനാണെങ്കിലും പലർക്കും സ്വിഫിറ്റ് ബസിൽ പകൽ സമയങ്ങളിൽ യാത്ര ചെയ്യാൻ മടിയാണ്. കാരണം മറ്റൊന്നുമല്ല, ചില്ലുകൂട്ടിൽ ചൂടേറ്റ് ഇരിക്കാൻ ബുദ്ധിമുട്ടാണെന്നതാണ്. വേനൽ എത്തിയതോടെ കളക്ഷനിൽ വൻ കുറവ് വന്നതോടെ കർട്ടിനിട്ടാണ് ആളെ പിടിക്കാൻ പദ്ധതിയിടുന്നത്.
എന്നാൽ രണ്ടാഴ്ചയിൽ ഒരിക്കെലങ്കിലും കർട്ടൺ വൃത്തിയാക്കിയില്ലെങ്കിൽ അതും കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. അടുത്തിടെ ഇറങ്ങിയ ചില സൂപ്പർ ഫാസ്റ്റ് ബസുകളിലും ഷട്ടറിന് പകരം ചില്ലാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇവയിൽ സഞ്ചരിക്കാനും യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാൽ ഇവയിൽ കെഎസ്ആർടിസി ഇക്കാര്യത്തിൽ വിശദീകരണമൊന്നും നൽകിയിട്ടില്ല. ശരിയായ വിധത്തിൽ കാറ്റ് കിട്ടാനായി ചില്ലുകൾ നീക്കിയിടാൻ പോലും കഴിയാത്ത സ്ഥിതിയാണ്. യാത്രക്കാർ തമ്മിൽ ഇക്കാര്യത്തിൽ പലപ്പോഴും വാക്കേറ്റം വരെയുണ്ടാകുന്ന സ്ഥിതി വിശേഷമാണുള്ളത്. എന്നാൽ കർട്ടണിട്ട് എല്ലാം റെഡിയാകുമ്പോഴെക്കും മഴക്കാലം വരുമെന്നാണ് ഉയരുന്ന ആക്ഷേപം.















