ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് . കെജ്രിവാളിന് ഇഡി 9 തവണയാണ് സമൻസ് അയച്ചത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം അരവിന്ദ് കെജ്രിവാളിന്റെ മൊത്തം ആസ്തി 3.44 കോടി രൂപയാണ് . അരവിന്ദ് കെജ്രിവാളിന്റെ കൈയ്യിൽ പണമായി പണത്തിന്റെ 12,000 രൂപയും ഭാര്യയുടെ പക്കൽ 9,000 രൂപയും ആണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നത് . കുടുംബത്തിൽ 6 ബാങ്ക് അക്കൗണ്ടുകളുണ്ട് . അതിൽ ആകെ 33.29 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്.
ഭാര്യയുടെ പക്കൽ 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും , ഒരു കിലോ വെള്ളിയും ഉണ്ടായിരുന്നു .15.31 ലക്ഷം രൂപ ഭാര്യയുടെ പേരിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വന്തം പേരിൽ വാഹനമില്ല, എന്നാൽ ഭാര്യയുടെ പേരിൽ 6.20 ലക്ഷം രൂപ വിലയുള്ള കാറുണ്ട്.
ഹരിയാനയിലെ ഗുരുഗ്രാമിൽ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയുടെ പേരിൽ 2010-ൽ വാങ്ങിയ ഒരു ആഡംബര വീടുണ്ട്. 2020-ൽ ആ വീടിന്റെ വില ഏകദേശം ഒരു കോടി രൂപയോളം വരും. ഈ വീട് വാങ്ങുമ്പോൾ 60 ലക്ഷം രൂപയായിരുന്നു വില. myneta.info അനുസരിച്ച്, അരവിന്ദ് കെജ്രിവാളിന്റെ പേരിൽ ഗാസിയാബാദിലും ഹരിയാനയിലും കാർഷികേതര ഭൂമിയുണ്ട്, അതിന്റെ മൂല്യം 2020 ലെ കണക്കനുസരിച്ച് 1.77 കോടി രൂപയാണ്.ഭാര്യയുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ടിൽ 13 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട് . 100 കോടിയോളം രൂപയുടെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കെജ്രിവാൾ കുടുങ്ങിയതെന്നാണ് സൂചന.