പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 60 ദിവസം; ശ്രീരാമ ജന്മഭൂമിയിൽ ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 60 ദിവസം; ശ്രീരാമ ജന്മഭൂമിയിൽ ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 07:18 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നിട്ട് ഇപ്പോൾ രണ്ട് മാസം തികയുകയാണ്. അന്ന് മുതൽ ക്ഷേത്ര ദർശനത്തിനും ആരാധനയ്‌ക്കുമായി എത്തുന്നത് നിരവധി ഭക്തരാണ്. ദിനംപ്രതി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകൾ പ്രകാരം ജനുവരി 22 മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർക്ക് രാംലല്ലയെ ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചു.

രാംലല്ലയെ ദർശിക്കാനെത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ അധികം വർദ്ധിച്ചതായി സംസ്ഥാനത്തെ ടൂറിസം വകുപ്പ് അറിയിച്ചു. ദിവസേന ഒന്ന് മുതൽ 1.25 ലക്ഷം രാമഭക്തരാണ് രാംലല്ലയെ ദർശിക്കാനായി അയോദ്ധ്യയിലെത്തുന്നത്. ചൊവ്വാഴ്ച ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തർ എത്തുന്നുണ്ട്, ഈ സംഖ്യ ഇനിയും വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു.

ടൂറിസം വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 2017ൽ ദീപോത്സവം ആരംഭിച്ചതിന് ശേഷം, ശ്രീരാമ ജന്മഭൂമിയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനാവാണ് ഉണ്ടായിട്ടുള്ളത്. 2017 ൽ ആകെ 1,78,57,858. ഭക്തർ അയോദ്ധ്യ സന്ദർശിച്ചു. ഇവരിൽ 1,78,32,717 ഇന്ത്യക്കാരും 25,141 വിദേശികളും ഉൾപ്പെടുന്നു. 2018-ൽ 1,95,34,824 ഇന്ത്യക്കാരും 28,335 വിദേശ സഞ്ചാരികളും അയോദ്ധ്യയിലെത്തി. ആകെ 1,95,63,159 ഭക്തർ 2018ൽ അയോദ്ധ്യ സന്ദർശിച്ചു. 2019 ൽ, 2,04,63,403 ഭാരതീയരും 28,331 വിദേശികളും ഉൾപ്പെടെ 2,04,91,724 ഭക്തർ അയോദ്ധ്യ സന്ദർശിച്ചു.

2020ൽ കൊറോണയെ തുടർന്ന് ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായി. 61,93,537 ഇന്ത്യക്കാരും 2,611 വിദേശികളും ഉൾപ്പെടെ 61,96,148 ഭക്തരാണ് അയോദ്ധ്യ സന്ദർശിച്ചത്. 2021ൽ 1,57,43,359 ഇന്ത്യക്കാരും 431 വിദേശ വിനോദ സഞ്ചാരികളും അയോദ്ധ്യ സന്ദർശിച്ചു. 2022ൽ 2,21,12,402 ഇന്ത്യക്കാരും 26,403 വിദേശ വിനോദസഞ്ചാരികളും അയോദ്ധ്യയിൽ സന്ദർശനം നടത്തി. എന്നാൽ 2023 ആയതോടെ ഈ കണക്കിൽ വൻ വർദ്ധനയാണ് അനുഭവപ്പെട്ടത്. 2023-ൽ മൊത്തം 5,75,15,423 ഭക്തർ അയോദ്ധ്യ സന്ദർശിച്ചു. ഇതിൽ 5,75,07,005 പേർ ഇന്ത്യയിൽ നിന്നും, 8418 പേർ വിദേശത്ത് നിന്നുമുള്ള ഭക്തരാണ്.

അയോദ്ധ്യയിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മാത്രമല്ല വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതോടെ അയോദ്ധ്യയിലെ തൊഴിലവസരങ്ങളും വർദ്ധിച്ച് വരികയാണെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷണ സ്ഥലങ്ങളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അലങ്കാര സാധനങ്ങൾ വിൽക്കുന്ന കടകളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇത് വികസനത്തിന്റെ ഒരു വലിയ തെളിവാണ്.

യോഗി സർക്കാർ അയോദ്ധ്യയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. വികസനത്തിന്റെ ഒരു പുത്തൻ അദ്ധ്യായം തന്നെയാണ് അയോദ്ധ്യയിൽ കാണുന്നത്. അയോദ്ധ്യയെ നാലുവരിപ്പാതകളും ആറുവരിപ്പാതകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ലോകോത്തര നിലവാരത്തിലുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും മറ്റ് നിരവധി സൗകര്യങ്ങളും അയോദ്ധ്യയിൽ ഒരുക്കിയിട്ടുണ്ട്.

 

Tags: pranaprathishtaAyodhya 2024
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies