9 വയസുകാരനെ രാം ലല്ലയാക്കി മാറ്റിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.പശ്ചിമ ബംഗാളിലെ അസൻസോളിൽ താമസിക്കുന്ന ആശിഷ് കുന്ദു , ഭാര്യ റൂബി എന്നിവരാണ് കുട്ടിയെ ഭംഗിയായി അണിയിച്ചൊരുക്കി രാംലല്ലയുടെ രീതിയിലേയ്‌ക്ക് മാറ്റിയത് .
മൊഹിസീല പ്രദേശത്ത് താമസിക്കുന്ന അബീറാണ് രാം ലല്ലയാകാൻ എത്തിയത് . രാമക്ഷേത്രത്തിൽ ആരാധിക്കുന്ന വിഗ്രഹത്തിന്റെ കൃത്യമായ രൂപത്തിലേയ്‌ക്ക് ആശിഷും , റൂബിയും ചേർന്ന് അബീറിനെ മാറ്റി . ജനുവരി 22ന് രാമക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാ ചടങ്ങ് മുതൽ ഇത് മനസിൽ ഉണ്ടായിരുന്നതായി ആശിഷ് പറയുന്നു.
അതിനിടയിലാണ് അബീറിനെ പരിചയപ്പെട്ടത്. തുടർന്ന് ദമ്പതികൾ ഇരുവരും ചേർന്ന് അബീറിന്റെ കുടുംബാംഗങ്ങളെ കാണുകയും അനുമതി തേടുകയും ചെയ്തു . വീട്ടുകാർ സമ്മതിച്ചതോടെ റൂബിയും ആശിഷും ഒരുക്കങ്ങൾ തുടങ്ങി. ബ്യൂട്ടിപാർലർ നടത്തുകയായിരുന്ന ഇവർ പകൽ പാർലർ ജോലികൾ നോക്കുകയും രാത്രിയിൽ അബീറിനെ രാംലാലയാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ഏകദേശം ഒരു മാസത്തിനുള്ളിൽ ഇരുവരും അബീറിനെ രാം ലല്ലയുടെ രൂപത്തിലേയ്‌ക്ക് മാറ്റുകയും ചെയ്തു.















