ചെപ്പോക്ക്; ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെ 6 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. ബംഗളുരു ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ശേഷിക്കെ ചെന്നൈ മറികടന്നു. 4 വിക്കറ്റുകൾ സ്വന്തമാക്കിയ മുസ്തഫിസുർ റഹ്മാനാണ് കളിയിലെ താരം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആർസിബി നായകന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ഇന്നിംഗ്സിന്റെ തുടക്കം. 42 റൺസിനിടെ മൂന്ന് മുൻ നിര വിക്കറ്റുകൾ വീണു. ഇതിൽ തന്നെ രജത് പട്ടിദാറും ഗ്ലെൻ മാക്സ് വെല്ലും അക്കൗണ്ട് തുറക്കുന്നതിന് മുൻപ് കൂടാരം കയറി. 21 റൺസുമായി പിന്നാലെ കോഹ് ലി യും മടങ്ങി. അവസാന ഓവറുകളിൽ അനൂജ് റാവത്തും ദിനേശ് കാർത്തിക്കും നടത്തിയ വെടിക്കെട്ടാണ് ആർസിബിയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 18.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു.