തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി കെഎസ്ആർടിസി എംപ്ലോയീസ് സംഘ്. കെഎസ്ആർടിസിയെ ജനോപകാരപ്രദമായി നിലനിർത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന വിധത്തിലുള്ള പരിവർത്തനങ്ങൾ കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ നടപ്പിലാക്കാൻ അടിയന്തര ശ്രദ്ധ നൽകണമെന്നതാണ് ഇവരുടെ ആവശ്യം.
സാധാരണക്കാരുടെ ആശ്രയമാണ് കെഎസ്ആർടിസി. എന്നാൽ അതിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും വിധത്തിലുള്ള നയങ്ങളാണ് കേരള സർക്കാർ കൈകൊള്ളുന്നത്. കാലപ്പഴക്കം ചെന്ന് വാഹനങ്ങൾക്ക് പകരം നൽകാനോ പുതിയ ജീവനക്കാരെ നിയമിക്കാത്തതോ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ദേശസാത്കൃത റൂട്ടുകളിൽ പോലും സർവീസ് നടത്താ സാധിക്കുന്നില്ലെന്ന് ജീവനക്കാർ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.
വോട്ട് അഭ്യർത്ഥിച്ച് തമ്പാനൂർബസ് സ്റ്റേഷ സന്ദർശിച്ചപ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറിന് ജീവനക്കാർ നിവദനം കൈമാറിയത്. കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നം നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണെന്നും എംപിയായാൽ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.