ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 25. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് പത്ത് ദിവസം മുൻപ് വരെ പേര് ചേർക്കാവുന്നതാണ്. ഏപ്രിൽ നാല് വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാവുന്നത്.
നാല് വഴികളിലൂടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. വോട്ടേഴ്‌സ് സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്പ്ലൈൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ബൂത്ത് ലെവൽ ഓഫിസറെ നേരിട്ട് ബന്ധപ്പെട്ടും അക്ഷയ കേന്ദ്രം വഴിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെങ്കിലും ഇത്തവണ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസറെ സമീപിച്ചാലും വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് ഉറപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.















