ന്യൂഡൽഹി ; അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടി ഉർവശി റൗട്ടേല . തന്റെ പുതിയ ചിത്രമായ ജെഎൻയു വിന്റെ റിലീസിന് മുന്നോടിയായാണ് ഉർവശി റൗട്ടേല ശ്രീരാമഭഗവാന്റെ അനുഗ്രഹം തേടിയെത്തിയത് .
മഞ്ഞ കുർത്ത ധരിച്ച് , കാവി ഷാൾ പുതച്ച് തൊഴുകൈകളുമായി നിൽക്കുന്ന താരത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ജെ എൻ യു ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു . ഏപ്രിൽ 5 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
അടുത്തിടെ നടത്തിയ അഭിമുഖത്തിൽ താൻ രാഷ്‌ട്രീയത്തിൽ വരുമെന്ന സൂചന താരം നൽകിയിരുന്നു . ദിവസങ്ങൾക്ക് മുൻപ് മകൾ മാൾട്ടി മേരിയ്‌ക്കും ഭർത്താവ് നിക്ക് ജൊനാസിനും ഒപ്പം നടി പ്രിയങ്ക ചോപ്രയും രാമക്ഷേത്രത്തിൽ എത്തിയിരുന്നു.















