അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. സംഗ്രൂർ ജില്ലയിലാണ് ദുരന്തം ഉണ്ടായത്. 40ഓളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ബുധനാഴ്ചയാണ് നാടിനെ നടക്കിയ സംഭവം നടന്നത്. വ്യാജമദ്യം കഴിച്ച് നാലുപേർ മരിക്കുകയും ആരോഗ്യനില മോശമായിതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
തൊട്ടടുത്ത ദിവസം ചികിത്സയിലിരിക്കെ നാല് പേർ കൂടി മരണപ്പെട്ടു. ഇന്നലെ ഏട്ട് പേരും ഇന്ന് അഞ്ച് പേരുമാണ് മരിച്ചത്. അതേസമയം കേസിൽ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ ആറുപേരാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ സ്ഥലത്തെ വീട്ടിലാണ് വ്യാജമദ്യം നിർമ്മിക്കുന്നതെന്ന് വിവരം ലഭിച്ചു. തുടർന്ന് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 200 ലിറ്റർ എഥനോൾ കണ്ടെടുത്തു.
സംവത്തിൽ കൂടുതൽ അന്വേഷത്തിനായി പഞ്ചാബ് സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.















