തിരുവനന്തപുരം: ആടുജീവിതത്തിലെ യഥാർത്ഥ നജീബിന്റെ ചെറുമകൾ മരിച്ചു. നജീബിന്റെ മകൻ സഫീറിന്റെ മകൾ ഒന്നര വയസുകാരി സഫാ മറിയമാണ് മരിച്ചത്. ശ്വാസമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് കുഞ്ഞ് മരിച്ചത്.
തന്റെ ജീവിതകഥ സിനിമയായി പ്രേക്ഷകരിലേക്കെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ചെറുമകളുടെ വിയോഗം. മരണവിവരം എഴുത്തുകാരൻ ബെന്യാമിനാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്.
സഫീർ-മുബീന ദമ്പതികളുടെ ഏകമകളാണ് മരണപ്പെട്ട സഫാറ. മസ്കറ്റിലുള്ള സഫീർ ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തും. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടു മണിക്ക് നടക്കും.