ലക്നൗ: ഹോളിയോടനുബന്ധിച്ച് ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങൾക്ക് സന്തോഷവും സമാധാനവും ആശംസിക്കുകയും ചെയ്തു അദ്ദേഹം.
നിറങ്ങളുടെ ഉത്സവമാണ് ഹോളി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സൗഹാർദ്ദത്തിന്റെയും ആഘോഷദിനമാണ് ഇന്ന്. സന്തോഷത്തിന്റെ വിവിധ നിറങ്ങളാൽ ജീവിതം തിളങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ. വിവേചനം പാടില്ലെന്നും ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇതാണ് ഹോളി നൽകുന്ന സന്ദേശമെന്നും യോഗി പറഞ്ഞു.
സമൂഹത്തിലെ വിവേചനം ഇല്ലാതാക്കേണ്ടതിന്റെയും രാജ്യത്തിന്റെ ശക്തിക്കും സമൃദ്ധിക്കും വേണ്ടി ഐക്യം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദേശീയ താത്പര്യങ്ങൾ ഐക്യത്തോടെയും സജീവ പങ്കാളിത്തത്തോടെയും പങ്കുച്ചേരണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഹോളിയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ആവർത്തിച്ചു. രാജ്യമിന്ന് ഹോളി ആവേശത്തിലാണ്. മധുരം പങ്കിട്ടും നൃത്തം ചെയ്തും ആഘോഷമാക്കുകയാണ് ഉത്തരേന്ത്യ.