ജഗിത്യാല ; കിടങ്ങുകൾ കുഴിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് പതിനഞ്ചോളം വിഗ്രഹങ്ങൾ . തെലങ്കാനയിലെ ജഗിത്യാല ജില്ലയിലാണ് സംഭവം . എൻഡപ്പള്ളി മണ്ഡലത്തിലെ ചർലപള്ളി ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത് .
ചർലപ്പള്ളി ഗ്രാമത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ തങ്ങളുടെ ജോലിയുടെ ഭാഗമായി എക്കാല ദേവി ഗുട്ടയിൽ കിടങ്ങുകൾ കുഴിക്കുകയായിരുന്നു . ഇതിനിടെയാണ് പതിനഞ്ചോളം ശിലാവിഗ്രഹങ്ങൾ ഭൂമിക്കടിയിൽ നിന്ന് ലഭിച്ചത് .
പോച്ചമ്മ, ഹനുമാൻ, രാജരാജേശ്വരി ദേവി, ശിവലിംഗങ്ങൾ, നാഗ ദേവതകൾ എന്നീ വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് സ്ത്രീകൾ വിഗ്രഹങ്ങൾ വൃത്തിയാക്കി മഞ്ഞളും കുങ്കുമവും വച്ച് പൂജിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും കൂട്ടമായി വിഗ്രഹങ്ങൾ ദർശിക്കാൻ എത്തുന്നുണ്ട് .