"അൽപം മനഃസാക്ഷി കാണിച്ചുകൂടേ"; 'റാം C/O ആനന്ദി'യുടെ പിഡിഎഫ് പതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതിയുമായി നോവലിസ്റ്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“അൽപം മനഃസാക്ഷി കാണിച്ചുകൂടേ”; ‘റാം C/O ആനന്ദി’യുടെ പിഡിഎഫ് പതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതിയുമായി നോവലിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 10:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ എന്ന പുസ്തകം വായനാപ്രേമികളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നോവലാണ്. എന്നാൽ അടുത്തിടെ നോവലിന്റെ പിഡിഎഫ് പതിപ്പ് ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് എഴുത്തുകാരൻ അഖിൽ.

വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസിൽ പരാതി നൽകിയ അദ്ദേ​ഹം എഫ്ഐആറിന്റെ പകർപ്പ് സോഷ്യൽമീഡിയയിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു. തന്റെ പുസ്തകത്തിന്റെ വിൽപന എങ്ങനെയും അവസാനിപ്പിക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് വ്യാജപതിപ്പിന് പിന്നിലെന്ന് അഖിൽ ആരോപിച്ചു. മാനസികമായി തന്നെ തകർത്താൽ വിജയിച്ചെന്നാണ് ഇത്തരക്കാരുടെ ചിന്താ​ഗതി. തന്നോട് അൽപമെങ്കിലും മനഃസാക്ഷി കണിക്കണമെന്നും അഖിൽ പി ധർമ്മജൻ അഭ്യർത്ഥിച്ചു.

‘വളരെയധികം വിഷമത്തോടെയാണ് ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്ത് ഇടുന്നത്. ആരെയും ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഒരു വിഷയങ്ങളിലും ഞാൻ ഇടപെടാതെ ഒഴിഞ്ഞുമാറി പോവുകയാണ് ശീലം. ആരോടും വൈരാഗ്യമോ ദേഷ്യമോ വെക്കാതെ സമാധാനപരമായി ഉറങ്ങാൻ സാധിക്കുക എന്നതാണ് ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ കരുതുന്നു.

അതിനായി നിരന്തരം പരിശ്രമിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ നേരിട്ട് കാണുക പോലും ചെയ്യാത്ത ഒരുപാടുപേർ എന്നെ ഒരു ശത്രുവായി കാണുകയും പരമാവധി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ആരോടും പരാതി പറയാൻ നിന്നിട്ടില്ല. എഴുത്തുകാർ ഉൾപ്പെടെയുള്ളവർ ഇതേ കാര്യം ചെയ്തിട്ടും തെളിവ് സഹിതം കിട്ടിയിട്ടും ആരെയും മറ്റുള്ളവരുടെ മുന്നിൽ കാട്ടിക്കൊടുത്തിട്ടുമില്ല. എന്നാൽ ഇപ്പോൾ ഈ കൂട്ടത്തിൽ പെടുന്നവർ എനിക്ക് ചെയ്ത ഉപദ്രവം എന്റെ പുതിയ പുസ്തകമായ “റാം C/O ആനന്ദി” മൊത്തത്തിൽ സ്കാൻ ചെയ്ത് PDF ആക്കി ആളുകൾക്ക് ഫ്രീയായി വിതരണം ചെയ്യാൻ തുടങ്ങി എന്നതാണ്. എങ്ങനെയും പുസ്തകം വിൽപ്പന അവസാനിപ്പിക്കുകയും എന്നെ മാനസ്സികമായി തകർക്കുകയും ചെയ്യുന്നതോടെ വിജയിച്ചു എന്ന തോന്നലാവും ഇവർക്കെല്ലാം.

ശരിയാണ്, രണ്ടുവർഷം ചെന്നൈയിൽ പോയി പഠനത്തോടൊപ്പം ഓരോ കൂലിപ്പണികൾ ചെയ്ത് ജീവിച്ച് അവിടുന്ന് കിട്ടിയ ഓരോ അറിവുകളും അനുഭവങ്ങളും അക്ഷരങ്ങളാക്കി കൂനിക്കൂടിയിരുന്ന് താളുകളിലേക്ക് പകർത്തിയ ഒരുവനെ തകർക്കാൻ വേറെന്ത് വേണം. ഒരു കാര്യം പറയാതെ വയ്യ. എന്ത് മനുഷ്യരാണ് നിങ്ങൾ..? അൽപ്പമെങ്കിലും മനസ്സാക്ഷി എന്നോട് കാണിച്ചുകൂടേ…? ഞാൻ എന്താണ് അതിനുമാത്രം അപരാധം ചെയ്തത്..?

വഴക്കിനൊന്നും ഒട്ടും താൽപ്പര്യമില്ലാത്ത എന്നെക്കൊണ്ട് പൊലീസിൽ പരാതിപ്പെടേണ്ട അവസ്ഥ ഉണ്ടാക്കിയില്ലേ..?
എന്നെ ഞെട്ടിച്ച ഒരു കാര്യം എനിക്ക് നേരിൽ അറിയുന്ന ആളുകൾ നടത്തുന്ന ഗ്രൂപ്പുകളിൽ പോലും ഈ വ്യാജ പതിപ്പ് വന്നിട്ട് അവർ അത് മറ്റുള്ളവരിലേക്ക് എത്താൻ അവസരം നൽകി എന്നതാണ്. ഇന്നലെ തുടങ്ങിയതാണ് ഇതെല്ലാം. ഡിസി ബുക്സ് കൊടുത്ത പരാതിയിൽ ചിലരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തു. അതാവട്ടെ ഈ സ്കാൻ ചെയ്ത PDF കോപ്പികൾ ഷെയർ ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും കോപ്പി റൈറ്റ് നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്, വൻ പിഴയും ശിക്ഷയും ലഭിക്കുന്ന ഒന്നാണ് എന്നുപോലും അറിയാത്ത കുറച്ചുപേർ. സൈബർ സെൽ പൊലീസ് ടെലിഗ്രാം ഗ്രൂപ്പുകളും വാട്ട്സാപ്പ് ഗ്രൂപ്പുകളുമെല്ലാം തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. പൊലീസിൽ നിന്നും കോൾ വന്നതിന് എന്നെ വിളിച്ച് എങ്ങനെയെങ്കിലും കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന് പലരും പറയുന്നുണ്ട്. എന്നോട് ഇത്രയും വലിയ ഉപദ്രവം ചെയ്തിട്ട് ക്ഷമിക്കണം എന്ന് പറയാൻ എങ്ങനെ മനസ്സുവരുന്നുവെന്നറിയില്ല.

ഇന്നിപ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ കൂടി പരാതി നൽകിയിട്ടുണ്ട്. ദയവായി പുസ്തകത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പൊലീസ് പിടിച്ചപേരിൽ എന്നെ ആരും വിളിക്കരുത്. എനിക്ക് നിങ്ങളോട് ഒന്നുംതന്നെ പറയാനില്ല. എല്ലാം നിയമത്തിന്റെ വഴിക്ക് പോട്ടെ. ദയവായി ആരെങ്കിലും എന്റെ പുസ്തകത്തിന്റെ വ്യാജ പതിപ്പ് എവിടെയെങ്കിലും പ്രചരിപ്പിക്കുന്നത് കണ്ടാൽ ഉടൻതന്നെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചവരെ വെളിയിൽ കൊണ്ടുവരാൻ നിങ്ങളുടെ സഹായവും ഞാൻ അപേക്ഷിക്കുകയാണ്. ഈ കാര്യത്തിൽ എന്നെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവർ എല്ലാവരും എനിക്കൊപ്പം നിൽക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.’- അഖിൽ പി ധർമ്മജൻ കുറിച്ചു.

Tags: AKHIL P DHARMAJANRam c/o Anandhi
ShareTweetSendShare

More News from this section

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

Latest News

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies