തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ സിബിഐ റിപ്പോർട്ടിനെതിരെ പിതാവ് നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ തുടരന്വേഷണം വേണമെന്നാണ് പിതാവിന്റെ ആവശ്യം.
ഹർജിയിൽ സിബിഐ നൽകുന്ന വിശദീകരണം നിർണായകമാകും. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് ഹർജിയിൽ അച്ഛൻ ചൂണ്ടിക്കാട്ടുന്നു. ജസ്‌നയെ കാണാതായ സ്ഥലത്തെക്കുറിച്ചോ, ജസ്‌നയുടെ സുഹൃത്തിനെക്കുറിച്ചോ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. അന്വേഷണത്തിനായി സിബിഐയ്‌ക്ക് അനുവദിച്ച രണ്ടാഴ്ച സമയപരിധി ഇന്ന് അവസാനിക്കും.















