ന്യൂഡൽഹി : ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഇമാമും , ബന്ധുക്കളും. തന്റെ ബന്ധുക്കൾക്കും ഡൽഹിയിലെ ഒരു മുസ്ലീം പുരോഹിതനുമെതിരെ കൂട്ടബലാത്സംഗം ആരോപിച്ചാണ് പെൺകുട്ടി പരാതി നൽകിയത് .
ഇസ്ലാം പുരോഹിതർ പെൺകുട്ടികളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നതായി കണ്ടതിനെ തുടർന്നാണ് യുവതി ഇസ്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചത് . എന്നാൽ ഇതിൽ വിരോധമുണ്ടായിരുന്ന നാല് മാതൃസഹോദരന്മാരും , മൗലാനയും ചേർന്ന് തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു.
ഉത്തർപ്രദേശിലെ രാംപൂർ ജില്ല സ്വദേശിയാണ് യുവതി. കഴിഞ്ഞ 3 വർഷമായി, മേക്കപ്പ് ആർട്ടിസ്റ്റായും ഫാഷൻ ഡിസൈനറായും ജോലി ചെയ്യുന്ന യുവതി മുംബൈയിലാണ് താമസം. അമ്മയും ഇരട്ട സഹോദരിയും യുപിയിലാണ് ഇപ്പോഴും താമസം. പിതാവിന്റെ മരണശേഷം, പെൺകുട്ടി മാതൃസഹോദരനൊപ്പം മൊറാദാബാദ് ജില്ലയിലെ ദീപ്പൂരിലാണ് വളർന്നത്. കുട്ടിക്കാലത്ത് മദ്രസയിലായിരുന്നു വിദ്യാഭ്യാസം.
തന്റെ മുത്തച്ഛനും, അമ്മാവൻ മെഹബൂബ് അലിക്കും മൊറാദാബാദിൽ ഏകദേശം 350 ബിഗാസ് ഭൂമിയുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. മുത്തച്ഛന്റെയും അമ്മാവന്റെയും മരണശേഷം, അമ്മയാണ് ഈ ഭൂമിയുടെ അവകാശി.എന്നാൽ, അമ്മയുടെ ബന്ധുക്കളായ ഇംതിയാസ്, ഇർഫാൻ, അഫ്സർ, അസ്രാർ ഹുസൈൻ എന്നിവർ ഈ ഭൂമി കൈവശപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നു.
ഈ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് എത്തിയപ്പോഴാണ് ഇവർ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത് . യുവതിയുടെ പരാതിയിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ഡി, 342, 365, 34 വകുപ്പുകൾ പ്രകാരം എല്ലാ പ്രതികൾക്കുമെതിരെ ഡൽഹി പോലീസ് കേസെടുത്തു. എന്നിരുന്നാലും, സംഭവം നടന്നത് ഉത്തർപ്രദേശിലെ രാംപൂരിന്റെ















