ഹൈദരാബാദ്: ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻ സിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അടക്കമുള്ള പ്രമുഖർ. മുംബൈയുടെ പ്രധാന ബൗളറായ ജസ്പ്രീത് ബുമ്രയെ ഉപയോഗിച്ച രീതിയെ ചോദ്യം ചെയ്താണ് പത്താൻ രംഗത്തുവന്നത്. നാലാം ഓവറിലാണ് ബുമ്ര ആദ്യമായി പന്തെറിയാനെത്തുന്നത്. പിന്നീട് വന്നതാകട്ടെ 13ാം ഓവറിലും. ഇതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചത്.
”ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി സാധാരണം മാത്രം, പ്രത്യേകതയായി ഒന്നുമില്ല. ബുമ്രയെ എന്തിനാണ് ഇത്രയും വൈകിപ്പിച്ചതെന്നാണ് കാര്യം എത്ര ചിന്തിച്ചിട്ടും എനിക്കിപ്പോഴും മനസിലായില്ല” പത്താന്‍ എക്സിൽ കുറിച്ചു. നാലോവറിൽ 36 റൺസ് വഴങ്ങിയ ബുമ്ര മാത്രമാണ് അല്പമെങ്കിലും എക്കണോമിക് ആയിരുന്നത്. എന്നാൽ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.
അതേസമയം മറുപടി ബാറ്റിംഗിൽ മദ്ധ്യനിരയിൽ ഇറങ്ങി തുഴഞ്ഞ ഹാർദിക്കിനെതിരെയും ആരാധകർ രംഗത്തുവന്നിട്ടുണ്ട്. 15 റൺസിലേറെ ഓരോ ഓവറിലും വേണ്ടപ്പോഴും സിംഗിൾ എടുക്കാൻ മാത്രമാണ് താരത്തിന് കഴിഞ്ഞത്. ഒരു ഫോറും ഒരു സിക്സും മാത്രമാണ് ഹാർദിക്കിന് നേടാനായത്.
The captaincy of Hardik Pandya has been ordinary to say the least. Keeping Bumrah away for too long when the carnage was on was beyond my understanding.
— Irfan Pathan (@IrfanPathan) March 27, 2024
“>