സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പ്രേക്ഷകരുടെ മുന്നിലേക്ക് തുറന്നുകാട്ടിയ ചിത്രം സ്വാതന്ത്ര്യ വീർ സവർക്കറിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്. തിയേറ്ററിലെത്തി വെറും ആറ് ദിവസം കൊണ്ട് ബോക്സോഫീസിൽ 10 കോടി കടന്നിരിക്കുകയാണ് ചിത്രം. രൺദീപ് ഹൂഡയാണ് സവർക്കറുടെ ജീവിതചരിത്രം ജീവിതചരിത്രം തുറന്നുപറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രൺദീപ് ഹൂഡ തന്നെയാണ് വീർ സവർക്കറായി ചിത്രത്തിലെത്തുന്നത്.
ചിത്രം ഇതുവരെ 10.06 കോടിയാണ് നേടിയത്. ഹിന്ദിയിലും മറാത്തിയിലും ചിത്രം റിലീസ് ചെയ്തു. സ്വാതന്ത്ര്യ സമര കാലത്തെ ത്യാഗവും പോരാട്ടങ്ങളും നിറഞ്ഞ സവർക്കറുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്. വീർ സവർക്കർ എന്താണെന്ന് വ്യക്തമായി മനസിലാക്കാൻ ചിത്രത്തിലൂടെ സാധിക്കുമെന്ന് പ്രേക്ഷകർ പറഞ്ഞു. ഭാരതത്തിന്റെ മോചനത്തിനായി അദ്ദേഹം സഹിച്ച ത്യാഗവും സമർപ്പണവും വരച്ചുകാട്ടിയ സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്.
അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, രൺദീപ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.