പത്തനംതിട്ട: അടൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എംസി റോഡിൽ പട്ടാഴിമുക്കിലായിരുന്നു അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ ഹാഷിം(35), അനുജ(36) എന്നിവരാണ് മരിച്ചത്. കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപം വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്.
തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അദ്ധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചായിരുന്നു ഇരുവരെയും പുറത്തെടുത്തത്.