സീതാപൂർ ; സനാതന ധർമ്മം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് മുസ്ലീം യുവതി . ബദൗണിൽ ബാബർ കുട്ടികളുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇസ്ലാം മതത്തെ പറ്റി ഉണ്ടായ ഭയമാണ് മതം മാറ്റത്തിന് പിന്നില്ലെന്ന് യുവതി പറഞ്ഞു.
യുപിയിലെ സീതാപൂർ ഖൈരാബാദ് നിവാസിയായ ഹിനാ ഖാൻ എന്ന യുവതിയാണ് സനാതന ധർമ്മം സ്വീകരിച്ചത് . ഒപ്പം തന്റെ പേര് സംഗീത എന്നാക്കി മാറ്റി. ബദൗണിൽ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയുടെ പേരാണ് ഹിന സ്വീകരിച്ചത് . കാളി ക്ഷേത്രത്തിൽ വച്ച് ഹൈന്ദവ ആചാരപ്രകാരമാണ് തന്റെ ബാല്യകാല സുഹൃത്തായ മഹേഷിനെ യുവതി വിവാഹം കഴിച്ചത് .
‘ ബദൗൺ കേസിന് ശേഷം ഞാൻ വളരെ ഭയപ്പെട്ടു, ഇസ്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ബദൗണിൽ സംഭവിച്ചത് കണ്ട് ഞാൻ വളരെ സങ്കടപ്പെട്ടു.‘ ഹിന പറയുന്നു.
‘ഞങ്ങളുടെ രണ്ടുപേരുടെയും ദാമ്പത്യ ജീവിതം സന്തോഷകരമായി നിലനിർത്താൻ ഈശ്വരനോട് പ്രാർത്ഥിക്കും. കഴിഞ്ഞ കുറെ വർഷമായി എനിക്ക് ഹിനയെ അറിയാം. ഈ ബന്ധത്തിൽ എന്റെ കുടുംബം സന്തുഷ്ടരാണ്, പക്ഷേ ഹിനയുടെ വീട്ടുകാർ ഇപ്പോഴും എതിർക്കുന്നു‘ – എന്നാണ് മഹേഷ് പറയുന്നത്.