തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തമാണ് തെരഞ്ഞെടുപ്പ് ദിനമെന്നും നടൻ പറഞ്ഞു. എല്ലാ വോട്ടർമാരും സമ്മതദിനാവകാശം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ എക്സ് അക്കൗണ്ടിലൂടെയാണ് കുഞ്ചാക്കോ ബോബൻ അറിയിച്ചത്.
‘ഏപ്രിൽ 26-നാണ് കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തം. വോട്ടവകാശം ലഭിച്ച കാലം മുതൽ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാൻ പങ്കാളിയാകും. അതുപോലെ നിങ്ങളും വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തി ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാൻ അഭ്യർത്ഥിക്കുന്നു.’- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Here’s special message from popular actor Kunchacko Boban to all voters of Kerala. #GoVote
ഞാൻ വോട്ട് ചെയ്യും, ഉറപ്പായും!
I will Vote for Sure…#ECI #yourvotecounts #Election2024 #ChunavKaParv #DeshKaGarv #CEOKerala #DeshKaGarv #SanjayKaulIAS pic.twitter.com/WDhzfK7z5W— Chief Electoral Officer Kerala (@Ceokerala) March 29, 2024
ഏപ്രിൽ 26-നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.















