ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച; 168 റോഡുകളിൽ ഗതാഗതം നിർത്തിവെച്ചു; അടൽ ടണലിലും കനത്ത മഞ്ഞുവീഴ്ച
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച; 168 റോഡുകളിൽ ഗതാഗതം നിർത്തിവെച്ചു; അടൽ ടണലിലും കനത്ത മഞ്ഞുവീഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 06:03 pm IST
FacebookTwitterWhatsAppTelegram

കുളു: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിൽലെ 168 റോഡുകളിൽ ഗതാഗതം നിർത്തിവെച്ചു. വെളളിയാഴ്ച രാത്രിയോടെയാണ് അപകടകരമായ രീതിയിൽ മഞ്ഞ് വീണ പാതകളിൽ അധികൃതർ ഗതാഗതം വിലക്കിയത്. റോഹ്തങ് പാസിലെ അടൽ ടണലിലും വലിയ തോതിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.

ഉയർന്ന പ്രദേശങ്ങളിലും ഗോത്രമേഖലകളിലും മഞ്ഞു വീഴ്ച തുടരുകയാണ്. ഏപ്രിൽ നാല് വരെ ഹിമാചലിൽ സമ്മിശ്രമായ കാലാവസ്ഥയാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മൂന്ന് ദേശീയ പാതകളിൽ ഉൾപ്പെടെയാണ് ഗതാഗതം നിരോധിച്ചത്. ഷിംലയിലും പരിസര പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴയും ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായതായി പ്രദേശവാസികൾ വെളിപ്പെടുത്തി.

അടൽ ടണലിന്റെ മുൻഭാഗത്തും റോഡിലും പൂർണമായി മഞ്ഞ് മൂടിക്കിടക്കുകയാണ്. ഗതാഗതം ഒട്ടും സാദ്ധ്യമല്ലാത്ത രീതിയിലാണ് മഞ്ഞുപാളികൾ അടിഞ്ഞുകിടക്കുന്നത്. റോഡിലെ മഞ്ഞുരുകി മാറിയെങ്കിലോ മഞ്ഞ് നീക്കം ചെയ്തെങ്കിലോ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാനാകൂ. മഞ്ഞു വീഴ്ച രൂക്ഷമായതിനാൽ ചമ്പ, കാൻഗ്ര, കുളു, മാണ്ഡി, ഷിംല, സോളൻ, ലാഹൗൾ-സ്പിതി എന്നീ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹിമാചലിൽ ലേ മണാലി ഹൈവേയിൽ 10000 അടി ഉയരത്തിലാണ് അടൽ ടണൽ. ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ട്യൂബ് ഹൈവേ ടണലാണിത്.

Tags: himachal pradeshSnow
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies