മലപ്പുറം: നിരവധി കേസുകളിൽ പ്രതിയായ നാല് പേരെ ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി. ആറ് മാസം മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക് കൽപ്പിച്ചാണ് നാടുകടത്തിയത്. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇതിന് പുറമെ മൂന്ന് വർഷം വരെ ജയിലിൽ കിടക്കാവുന്ന ശിക്ഷയും നൽകും.നിലമ്പൂർ പള്ളിപ്പാടം സ്വദേശി ഷൗക്കത് അലി, വേങ്ങര സ്വദേശി അബുൾ ഗഫൂർ, വളാഞ്ചേരി സ്വദേശി സൈദനവി എന്ന് വിളിക്കുന്ന മുല്ലമൊട്ട്, എടക്കര സ്വദേശി സുബിജിത് എന്നിവർക്കെതിരെയാണ് കേസ്. അടിപിടി ഉൾപ്പെടെയുള്ള കേസുകളിലും നിരവധി കഞ്ചാവ് കേസുകളിലും പ്രതികളാണ് ഇവരെന്ന് പോലീസ് പറയുന്നു.















