പൂനെ: അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ. 15 പേർ അടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. പൂനെയിലെ പടാൻ എന്ന സ്ഥലത്ത് നിന്നാണ് കഴിഞ്ഞ ദിവസം സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.
പടാൻ എന്ന സ്ഥലത്തെ ഒരു അഡംബര വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. വീഡിയോ ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറകളും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു.
13 പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ പൊലീസിനെ കണ്ടതും സംഘത്തിലെ മൂന്ന് പേർ രക്ഷപ്പെടുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.















