ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1,745 കോടി രൂപ കൂടി അടയ്‌ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ 1,823 കോടി രൂപയുടെ നോട്ടീസ് അയച്ചിരുന്നു. ഇതോടെ നികുതിയും പിഴയുമായി കോൺഗ്രസ് അടയ്ക്കേണ്ട തുക 3,567 കോടി രൂപയായി. 2014-15 സാമ്പത്തിക വർഷത്തിൽ 663 കോടി രൂപ, 2015-16ൽ 664 കോടി രൂപ, 2016-17ൽ 417 കോടി രൂപ എന്നിങ്ങനെയാണ് പുതിയതായി അയച്ച നോട്ടീസിൽ പരാമർശിക്കുന്നത്. ഇതിനോടകം 135 കോടി രൂപ കോൺഗ്രസിൽ നിന്നും ആദായനികുതി വകുപ്പ് പിൻവലിച്ചിട്ടുണ്ട്.















