പത്തനംതിട്ട: തപസ്യയുടെ സഹയാത്രികനാണ് താനെന്ന് സംവിധായകൻ ബ്ലെസി. ജാതി, മത, വർഗ, വർണ, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന കലാകാരൻമാരുടെ സംഘടനയാണിതെന്നും അദ്ദേഹം പറഞ്ഞു. തപസ്യ തിരുവല്ല നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലെസിയെ വസതിയിലെത്തി ആദരിച്ചപ്പോഴായിരുന്നു പ്രതികരണം.
കലാകാരന്മാരെയും കലാസൃഷ്ടികളെയും എന്നും ആദരിക്കുന്ന സംഘടനയാണ് തപസ്യ. ആടുജീവിതം സിനിമ ഇറങ്ങിയതിന് ശേഷം ആദ്യമായി കിട്ടിയ ആദരവാണ് തപസ്യയുടേതെന്നും ബ്ലെസി പറഞ്ഞു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് ബ്ലെസിയെ പൊന്നാട അണിയിച്ച് ആദരിച്ചത്.
ആടുജീവിതത്തിന് മികച്ച പ്രക്ഷേക പിന്തുണയാണ് ലഭിക്കുന്നത്. ആടുജീവിതത്തെ പ്രകീർത്തിച്ച് സിനിമ-സാംസ്‌കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കുന്നത്.















