വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 20 റൺസിന് വീഴ്‌ത്തിയെങ്കിലും ഡൽഹി നായകന് പണികിട്ടി. പിഴ ശിക്ഷയാണ് താരത്തിന് ലഭിച്ചത്. കുറഞ്ഞ ഓവർ നിരക്കിന് ഡൽഹി കാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് 12 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയിട്ടത്. തെറ്റ് ആവർത്തിച്ചാൽ ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടി വരും.
വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹിക്കായിരുന്നു ആദ്യ ബാറ്റിംഗ്. നിശ്ചിത ഓവറിിൽ 191 റൺസാണ് ഡൽഹി ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ ചെന്നൈയ്‌ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനെ സാധിച്ചുള്ളു. തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷമാണ് ഡൽഹി ആദ്യ ജയം സ്വന്തമാക്കുന്നത്.
നേരത്തെ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഗില്ലിനും കുറഞ്ഞ ഓവർ നിരക്കിന് പിഴ ശിക്ഷ ലഭിച്ചിരുന്നു. ചെപ്പോക്കിൽ ചെന്നൈക്കെതിരെയുള്ള മത്സരത്തിലായിരുന്നു ഗില്ലിന് പിഴ ശിക്ഷ ലഭിച്ചത്.















