പൃഥ്വിരാജ് നായകനായ ആടുജീവിതം 50 കോടി ക്ലബില്‍. ആടുജീവിതം ആഗോളതലത്തില്‍ ആകെ 50 കോടി രൂപയില്‍ അധികം നേടിയത് സ്ഥീരികരിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു.
ആടുജീവിതം ആഗോളതലത്തില്‍ ആകെ 60 കോടി രൂപയില്‍ അധികം നേടിയതായാണ് സൂചന . തിങ്കളാഴ്‍ച കേരളത്തില്‍ നിന്ന് 4.75 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പുതിയ കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആടുജീവിതത്തിന് ബജറ്റ് 82 കോടി രൂപയോളമായിരുന്നു .
വേഗത്തില്‍ മലയാളത്തില്‍ നിന്ന് 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡ് പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ പേരിലായി. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ മോഹൻലാല്‍ ചിത്രം ലൂസിഫറിന്റെ പേരിലായിരുന്നു നേരത്തെ 50 കോടി ക്ലബ് വേഗത്തിലെത്തിയതിന്റെ റെക്കോര്‍ഡ്. ലൂസിഫറും വെറും നാല് ദിവസത്തിലായിരുന്നു കോടി ക്ലബില്‍ എത്തിയത്















