റാഞ്ചി ; ഭൂമികുംഭകോണക്കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ഹേമന്ത് സോറനെ കൂടാതെ അഞ്ച് പേരെയും പ്രതി ചേർത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ചില സുപ്രധാന രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിടപാടുകൾ നേരിട്ട് കൈകാര്യം ചെയ്ത മറ്റൊരു പ്രതിയുടെ ഓഫീസിൽ നിന്നാണ് ഇവ പിടിച്ചെടുത്തതെന്ന് 5,700 പേജുള്ള കുറ്റപത്രത്തിൽ ഇ.ഡി പറയുന്നു.
പിടിച്ചെടുത്ത രേഖകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ (CMO) പരാമർശിക്കുന്ന കുറിപ്പുകളുണ്ടെന്നും അവ ‘CMO’ എന്ന് ലേബൽ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി വൃത്തങ്ങൾ പറഞ്ഞു. 30 കോടി രൂപ വിലമതിക്കുന്ന ഭൂമിയുടെ അറ്റാച്ച്മെന്റ് ഉത്തരവും കുറ്റപത്രത്തിലുണ്ട് . ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജനുവരി 31 നാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത് .















