ഒരിക്കൽ നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും 500 രൂപയുടെ ഓഹരികൾ വാങ്ങി. കുറെ വർഷങ്ങൾ അവർ ആ കാര്യം മറന്നു പോയി. പിന്നിട് അത് പരിശോധിച്ചപ്പോൾ അതിന്റെ മൂല്യം ലക്ഷങ്ങൾ. സ്വപ്നം ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ചണ്ഡീഗഡിലെ പിഡിയാട്രിക്ക് സർജൻ ഡോ. തൻമയ് മോതിവാലയാണ് കഥാനായകൻ.
ഡോക്ടറുടെ മുത്തച്ഛൻ 1994-ലാണ് 500 രൂപ കൊടുത്ത് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഓഹരികൾ വാങ്ങിയത്. അന്ന് വാങ്ങിയ ഷെയർ സർട്ടിഫിക്കറ്റാണ് ഡോക്ടർ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇന്ന് അതിന്റെ മൂല്യം 3. 75 ലക്ഷം രൂപയാണ്. ഏകദേശം 750 മടങ്ങ് കൂടുതൽ. “ഇക്വിറ്റി ഹോൾഡിംഗ് ശക്തി” എന്ന തലക്കെട്ടൊടെ തൻമയ് പങ്കുവെച്ച് ഷെയർ സർട്ടിഫിക്കിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
എന്റെ മുത്തശ്ശൻമാർ 1994-ൽ 500 രൂപ മൂല്യമുള്ള എസ്ബിഐ ഓഹരികൾ വാങ്ങിയിരുന്നു. അവർ അത് മറന്നുപോയിരുന്നു. കുടുംബത്തിന്റെ സ്വത്ത് സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത് അദ്ദേഹം പറയുന്നു.
ഡിവിഡൻ്റ് ഒഴികെ ഇത് ഏകദേശം 3.75 ലക്ഷമാണ് ഓഹരിയുടെ മൂല്യം. 30 വർഷത്തിനുള്ളിൽ 750 മടങ്ങാണ് വളർച്ച. 30 വർഷം പഴക്കമുള്ള സർട്ടിഫിക്കറ്റായതിനാൽ പേര്, വിലാസം, ഒപ്പ് എന്നിവയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായും കൺസൾട്ടെന്റിന്റെ സഹായത്തൊടെയാണ് പ്രശ്നം പരിഹരിച്ചത്. നിലവിൽ തനിക്ക് പണത്തിന്റെ ആവശ്യമില്ലാത്തതിനാൽ എസ്ബിഐ ഓഹരികൾ വിൽക്കാൻ തനിക്ക് പദ്ധതിയില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
The power of holding equity 😊
My Grand parents had purchased SBI shares worth 500 Rs in 1994.
They had forgotten about it. Infact they had no idea why they purchased it and if they even hold it.I found some such certificates while consolidating family’s holdings in a… pic.twitter.com/GdO7qAJXXL
— Dr. Tanmay Motiwala (@Least_ordinary) March 28, 2024















