വാരണാസി : ഹരിദ്വാർ സന്ദർശനത്തിനെത്തി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി . കുടുംബത്തോടൊപ്പം ഹരിദ്വാറിൽ എത്തിയ എറിക്, കാളീപൂജ നടത്തുകയും ഗംഗാദേവിയുടെ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു.
കനത്ത സുരക്ഷ സജ്ജീകരണങ്ങളോടെ എത്തിയ അദ്ദേഹത്തെ ശ്രീ ഗംഗാസഭ പാരമ്പര്യ ആചാരങ്ങളോടെ സ്വീകരിച്ചു . തുടർന്ന് അദ്ദേഹം കാശിയുടെയും , ഗംഗാ ആരതിയുടെയും ഐതിഹ്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു . ഗംഗാ നദിയെ മാതാവ് എന്ന് വിളിക്കുന്നത് നമ്മുടെ വിശ്വാസമാണെന്നും , ആ വിശ്വാസങ്ങളാണ് നമുക്ക് ജീവൻ നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തോടൊപ്പം ഗംഗയിൽ ദീപവും , പാലും അർപ്പിച്ച് പ്രാർത്ഥിച്ച എറിക് ഗംഗാജലവും സ്വീകരിച്ചാണ് മടങ്ങിയത് .