അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ വൻനാശനഷ്ടം. നെല്ലൂരിലെ ഓട്ടോ നഗറിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നിരവധി കടകൾ അഗ്നിക്കിരയായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമനാ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തീപിടത്തത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വൻ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.