ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉത്തരാഖണ്ഡിലേക്ക്.ഏപ്രിൽ നാലിന് തെഹ്രി ഗർവാൾ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള പിത്തോറഗഡിലും വികാസ് നഗറിലും അദ്ദേഹം പൊതുയോഗങ്ങളെയും റാലിയെയും അഭിസംബോധന ചെയ്ത് സംസാരിക്കും. വെളളിയാഴ്ച ഹരിദ്വാറിൽ നദ്ദയുടെ റോഡ് ഷോയും നടക്കും.
ഉച്ചയ്‌ക്ക് 12.25-ഓടെയാകും നദ്ദ ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ എത്തുക. പിന്നീട് അവിടെ നിന്ന് ദേവി സിംഗ് മൈതാനത്ത് എത്തിച്ചേരുന്ന നദ്ദ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതിന് ശേഷം വികാസ് നഗറിലെ മെയിൻ ബസാർ ചൗക്കിൽ 3.15-ഓടെ അദ്ദേഹം എത്തും. ഇവിടെ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം സംസാരിക്കും.
ഏപ്രിൽ അഞ്ചിന് രാവിലെ 10.50-ന് ഹരിദ്വാറിലെ മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചയ്‌ക്ക് 12.20-ന് ഹരിദ്വാറിൽ ആര്യൻ നഗറിൽ നിന്ന് ഋഷികുൽ ഗ്രൗണ്ടിലേക്ക് റോഡ് ഷോ നടത്തും. ഉച്ചയ്‌ക്ക് 1.20-ന് ഹരിദ്വാറിലെ ഋഷികുൽ സർവകലാശാലയിൽ ബൂത്ത് പ്രസിഡന്റ്, ശക്തികേന്ദ്ര കോ-ഓർഡിനേറ്റർ എന്നിവരുമായി ചർച്ച നടത്തും.