ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തുന്നു. പഴനി മോഡൽ സംവിധാനം സജ്ജമാക്കുമെന്നാണ് വിവരം. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. അതിനാൽ പ്രദക്ഷിണ വഴികളിൽ തണുത്ത കാറ്റ് ലഭിക്കും വിധത്തിലുള്ള സംവിധാനമാണ് ആലോചനയിലുള്ളത്.
പഴനിയിൽ സമാന രീതിയിലുള്ള സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ സംവിധാനത്തെ കുറിച്ച് പഠിക്കാനായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭരണസമിതി അംഗങ്ങൾ, എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ എന്നിവർ പഴനി സന്ദർശിച്ചിരുന്നു.