തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജനവിധി തേടുന്നത് 290 സ്ഥാനാർത്ഥികൾ. ഇന്ന് സമയപരിധി അവസാനിപ്പിച്ചപ്പോൾ പ്രമുഖരടക്കം നിരവധിപേർ പത്രിക സമർപ്പിച്ചു. 20 ലോക്സഭ മണ്ഡലത്തിൽ 499 പത്രികകള്‍ ലഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
നാളെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ് (22). എന്നാൽ സുഷ്മ പരിശോധനയ്‌ക്ക് ശേഷമേ ഇതിൽ എത്രപേർ മത്സര രംഗത്തുണ്ടാവൂ എന്ന് പറയാനാകൂ. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.
ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ പട്ടികയ്‌ക്ക് രൂപമാകും. തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13 എന്നിങ്ങനെയാണ് പത്രിക സമർപ്പിച്ചവരുടെ എണ്ണം. മാര്‍ച്ച് 28 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചത്.