വീണ്ടുമൊരു ആ​ഗോള മഹാമാരി? കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരം; മുന്നറിയിപ്പുമായി വിദ​ഗ്ധർ ‌‌
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വീണ്ടുമൊരു ആ​ഗോള മഹാമാരി? കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരം; മുന്നറിയിപ്പുമായി വിദ​ഗ്ധർ ‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 06:49 am IST
FacebookTwitterWhatsAppTelegram

ലോകം വീണ്ടുമൊരു മഹാമാരിയെ തരണം ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വി​ദ​ഗ്ധർ. കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്ന് പിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ വിദ​ഗ്ധർ നൽകുന്നത്. രോ​ഗം ബാധിതരിൽ 50 ശതമാനത്തിലേറെ പേർ മരണത്തിന് കീഴടങ്ങിയേക്കുമെന്നും മുന്നറിയിപ്പിലുണ്ട്. പക്ഷിപ്പനിയുടെ വകഭേദമായ എച്ച്5എൻ1-നെ കുറിച്ച് ​നടത്തിയ പഠനത്തിലാണ് ഈ ആശങ്ക പങ്കുവയ്‌ക്കുന്നത്.

അമേരിക്കയിൽ കണ്ടെത്തിയ വകഭേദം കൊവിഡിനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണെന്നാണ് വിദ​ഗ്ധർ നിരീക്ഷിച്ചിരിക്കുന്നത്. രോ​ഗ ഭീഷണിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. ‌യുകെ ആസ്ഥാനമായുള്ള ടാബ്ലോയിഡ് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് , വൈറസ് ആഗോള മഹാമാരിക്ക് കാരണമായേക്കാവുന്ന നിർണായക പരിധിയിലേക്ക് അടുക്കുന്നതായി ആശങ്ക പ്രകടിപ്പിച്ചു. ജാ​ഗ്രത പാലിക്കേണ്ട സമയമാണിതെന്ന് പിറ്റ്സ്ബർഗിലെ ബേർഡ്ഫ്ലൂ ഗവേഷകനായ ഡോ. സുരേഷ് കുച്ചിപ്പുടി മുന്നറിയിപ്പ് നൽകുന്നു.

പശുക്കളിലും പൂച്ചകളിലും ക​ണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്നാണ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്ന കണ്ടെത്തലാണ് മുന്നറിയിപ്പിന് ആധാരം. വൈറസ് മനുഷ്യരിലേക്ക് പകരുന്നത് സംബന്ധിച്ച് ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് സമീപ കാലത്തെ കണക്കുകൾ. അമേരിക്കയിൽ ആറ് സംസ്ഥാനങ്ങളിലായി 12 പശുക്കൾക്കും മൂന്ന് പൂീച്ചകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഡയറിഫാം തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ഡെയ്ലി മെയിലിൽ പറയുന്നു.

നിലവിൽ ലോകത്ത് ഈ വൈറസിന്റെ സാന്നിധ്യമുണ്ട്. ഇതിനോടകം തന്നെ ഇവ നിരവധി സസ്തനികളെ ബാധിച്ചിട്ടുമുണ്ട്. എന്നാൽ ഞൊടിയിടയിൽ മനുഷ്യനിലേക്ക് പകരുന്ന സാഹചര്യം ​അപൂർവ്വമാണ്. 2020 മുതലുള്ള കണക്കുകൾ പ്രകാരം എച്ച്5എൻ1 പുതിയ വകഭേദം ബാധിച്ച 30 ശതമാനം രോ​ഗികളും മരണത്തിന് കീഴടങ്ങി.

പക്ഷിപ്പനി വൈറസുകളുടെ കൂട്ടമായ ഏവിയൻ ഇൻഫ്ലുവൻസ എയുടെ ഉപവകഭേദമാണ് എച്ച്5എൻ1. പ്രധാനമായും പക്ഷികളെയാണ് വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളെയും ബാധിച്ചേക്കാം. പക്ഷികളല്ലാത്തവയിൽ രോ​ഗം മൂർച്ഛിച്ചേക്കാനുള്ള സാധ്യതയുമുണ്ട്. എല്ലാ കേസുകളിലും രോ​ഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കില്ല, ചിലപ്പോൾ രോ​ഗലക്ഷണങ്ങൾ തന്നെ പ്രകടിപ്പിക്കില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

1996-ൽ ചൈനയിലാണ് ആദ്യമായി എച്ച്5എൻ1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഞൊടിയിടയിൽ പടർന്നുപിടിച്ച് 18 പേരുടെ ജീവനാണ് അന്നെടുത്തത്. ലോകം ഏറ്റവും ഭീതിയോടെ കാണുന്ന വൈറസിനെ 2003 മുതൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ലോകത്തിലെ പല പകർച്ചവ്യാധി വിദഗ്ധരും. പുതിയ വൈറസ് വകഭേദത്തിന് 52 ശതമാനമാണ് മരണനിരക്കെന്നത് ആശങ്ക പകരുന്നു. രോഗം ബാധിച്ച പക്ഷികളെയും മൃഗങ്ങളെയും നശിപ്പിക്കുക മാത്രമാണ് നിലവിലുള്ള പ്രതിരോധ മാർഗം.

Tags: bird fluH5N1Bird Flu Pandemic
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies