സഹപ്രവർത്തക പ്രസവ അവധി എടുത്താൽ തന്റെ ജോലിഭാരം കൂടുമെന്ന് ഭയന്ന് വിഷം കലർന്ന പാനീയം നൽകാൻ ശ്രമിച്ച് യുവതി. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ജീവനക്കാരിയാണ് സഹപ്രവർത്തകയെ അപായപ്പെടുത്താൻ ശ്രമം നടത്തിയത്. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് സംഭവം നടന്നത്.
ഗർഭിണി ആയതിന് പിന്നാലെ സഹപ്രവർത്തകയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം ഗർഭിണിയായ യുവതി ശ്രദ്ധിച്ചിരുന്നു. അപകടം മനസിലാക്കിയ യുവതി താന്റെ ഇരുപ്പിടത്തിനടുത്ത് ഫോണ്‍ ക്യാമറയും സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വീഡിയോയിൽ കറുത്ത വസ്ത്രം ധരിച്ച സ്ത്രീ തന്റെ സഹപ്രവര്‍ത്തകയുടെ ഡെസ്‌കിലെത്തിയ ശേഷം തന്റെ കൈയ്യിലുള്ള വിഷ പദാര്‍ത്ഥം ഡെസ്‌കിലെ പാനീയത്തിലേക്ക് ചേര്‍ക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്.
തൻറെ പാനീയത്തിൽ രുചി വ്യത്യാസം അനുഭവപ്പെട്ടതോടെ ഗർഭിണിയായ യുവതി അത് കുടിക്കാതെ ചൂടുവെള്ളം കുടിക്കുകയായിരുന്നു. ശേഷം മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതോടെ പാനീയത്തില്‍ വിഷം ചേര്‍ക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകയെ കൈയ്യോടെ പിടികൂടുകയും ചെയ്തു.
ചൈനയിലെ അമിതമായ ജോലിഭാരം ജനങ്ങളെ വലക്കുന്നുണ്ട്. ഗർഭിണിയായ സഹപ്രവർത്തക അവധിയില്‍ പ്രവേശിച്ചാല്‍ തന്റെ കൂടുമെന്ന ഭയത്തിലാണ് യുവതി ഇത്തരത്തിൽ പ്രവർത്തിക്കാൻ കാരണമായതെന്നാണ് വിവരം. ഇതോടെ ഗര്‍ഭിണിയായ സ്ത്രീ പൊലീസിൽ പരാതി സമർപ്പിക്കുകയായരുന്നു.















