ഇന്ന് ഏപ്രിൽ 8. ഏറ്റവും ദൈർഘ്യമേറിയ അത്യപൂർവ്വ പ്രതിഭാസമായ പൂർണ സൂര്യഗ്രഹണത്തിന്റെ കാഴ്ചകൾ കാണാനുള്ള ആവേശത്തിലാണ് ലോകം. സൂര്യന്റെ നേർരേഖയിൽ ചന്ദ്രൻ വന്ന് മൂടുമ്പോൾ ഭൂമിയിൽ ഇരുൾ വീഴുന്നു. ഈ പ്രതിഭാസം ഏഴ് മിനിറ്റ് വരെ നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. അപൂർവ്വ കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ സൂര്യഗ്രഹണ സമയത്ത് എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നോക്കാം..
സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കുക:

സൂര്യഗ്രഹണ സമയത്ത് സൂര്യനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. സൂര്യനെ ഇങ്ങനെ നേരിട്ട് നോക്കുന്നത് കണ്ണുകളെ ദോഷകരമായി ബാധിക്കാനും ഇത് കാഴ്ച നഷ്ടപ്പെടുത്തുന്നതിലേക്ക് വരെ വഴി വയ്‌ക്കുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. സൂര്യഗ്രഹണ സമയത്ത് പുറംന്തള്ളുന്ന അൾട്രാവയലറ്റ് രശ്മികളുടെ കാഠിന്യം കൂടുതലാണ്. അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ കിരണങ്ങൾ റെറ്റിനയെ ദോഷകരമായി ബാധിക്കുന്നു. സൂര്യഗ്രഹണം നിങ്ങൾക്ക് കാണണമെന്നുണ്ടെങ്കിൽ ഇതിന് സഹായിക്കുന്ന കണ്ണടകളോ ഉപകരണങ്ങളോ വച്ച് മാത്രം സൂര്യനെ നോക്കുക.
സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത്

ഈ സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുമ്പോൾ പുറത്തുവരുന്ന അൾട്രാവയലറ്റ് രശ്മികളുടെ കാഠിന്യം കൂടുതലായിരിക്കും. ഇത് ഭക്ഷണത്തിൽ പതിച്ച ശേഷം പിന്നീട് ഈ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. അതിനാൽ സൂര്യഗ്രഹണം തുടങ്ങുന്നതിന് മുമ്പായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധർ പറയുന്നു.
സൂര്യഗ്രഹണം നടന്ന ശേഷം കുളിക്കുന്നത്

സൂര്യഗ്രഹണം നടന്ന് കഴിഞ്ഞാൽ കുളിക്കണമെന്നാണ് പണ്ടുകാലത്തുള്ളവർ പറയുന്നത്. ഇത് നെഗറ്റീവ് എനർജിയെ പുറംന്തള്ളാനും കൂടുതൽ ഊർജ്ജം നേടാനും സഹായിക്കുന്നുവെന്നും പഴമക്കാർ വിശ്വസിക്കുന്നു. ഈ സമയങ്ങളിൽ സൂര്യപ്രകാശം കുറവായതിനാൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരയകളുടെ അളവ് കൂടുതലാകാനുള്ള സാധ്യതയുണ്ട്. അതിനാൽ സൂര്യഗ്രഹണം നടന്ന് കഴിഞ്ഞാൽ കുളിക്കുന്നത് ശരീരത്തിലെ ബാക്ടീരിയകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
2017ൽ ഓഗസ്റ്റ് 21ന് അമേരിക്കയിൽ അനുഭവപ്പെട്ട പൂർണ സൂര്യഗ്രഹണത്തിന് ശേഷമുണ്ടാവുന്ന സമ്പൂർണ സൂര്യഗ്രഹണമാണിത്. ഇന്ത്യയിൽ ഇത് അനുഭവപ്പെടുന്നില്ലെങ്കിലും നാസയുടെ വെബ്‌സൈറ്റ് വഴി സൂര്യഗ്രഹണം കാണാൻ നമുക്ക് സാധിക്കും. മദ്ധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലുമാണ് ഇന്ന് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. മെക്‌സികോയിലെ ഡ്യൂറങ്കോ, കോഹുയില, ന്യൂവോ ലിയോൺ, തമൗലിപാസ്, സാൻ ലൂയിസ് പൊട്ടോസി, മെക്‌സികോ സിറ്റി എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ഗ്രഹണം കാനഡയിൽ എത്തുന്നത്.















