നാല് പതിറ്റാണ്ടായി ഒവൈസി കൈവശം വച്ചിരിക്കുന്ന മണ്ഡലത്തിലേയ്‌ക്കാണ്, മാധവി ലത എൻ ഡി എ സ്ഥാനാർത്ഥിയായി കടന്നു വന്നത് .. 1984 മുതൽ 2004 വരെ പാർലമെൻ്റിൽ ഹൈദരാബാദിനെ പ്രതിനിധീകരിച്ച ഒവൈസിക്കെതിരെ 49-കാരിയായ മാധവി ലതയെ രംഗത്തിറക്കിയത് ജനപിന്തുണ ഉറപ്പിച്ച് തന്നെയാണ് .
ശക്തയായ ഹിന്ദുത്വ വക്താവായി അറിയപ്പെടുന്ന മാധവി ലത ഭരതനാട്യ നർത്തകിയും സംരംഭകയുമാണ്. നിരവധി മുസ്ലീം വനിതാ ഗ്രൂപ്പുകൾക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ നിരാലംബരായ മുസ്ലീം സ്ത്രീകൾക്കായി ഫണ്ട് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരബാദില്‍ ബിജെപി മത്സരിപ്പിക്കുന്ന ആദ്യവനിതാ സ്ഥാനാര്‍ഥി കൂടിയാണ് ഇവര്‍
അസദുദ്ദീന്‍ ഒവൈസിയെ ഒന്നരലക്ഷം വോട്ടിന് തോല്‍പ്പിക്കുമെന്ന മാധവി ലതയുടെ ടെലിവിഷന്‍ അഭിമുഖത്തെ പ്രശംസിച്ച് നരേന്ദ്രമോദി രംഗത്തെത്തി. മാധവി ലതയുടെ അഭിമുഖത്തിന്റെ പുനസംപ്രേക്ഷണം എല്ലാവരും കാണണം. ആളുകള്‍ക്ക് അതേഏറെ വിജ്ഞാനപ്രദമാകും. അത്രമേല്‍ യുക്തിഭദ്രമായാണ് അവര്‍ കാര്യങ്ങള്‍ പറയുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു.
മാധവി ലത രജത് ശർമ്മയുമായി നടത്തിയ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . ഒരുകാലത്ത് തന്റെ പ്രദേശത്ത് 100 ഓളം ഹിന്ദുക്കളുടെ വീടുകൾ ഉണ്ടായിരുന്നുവെന്നും ഇന്ന് അവശേഷിക്കുന്നത് 5 എണ്ണം മാത്രമാണെന്നും 80 കളിലെ കലാപങ്ങൾ അനുസ്മരിച്ചുകൊണ്ട് മാധവി ലത പറഞ്ഞു.
‘ അക്കാലത്ത് ആളുകൾ രാത്രി മുഴുവൻ ഭയത്തോടെ കഴിയുമായിരുന്നു.പഴയ ഹൈദരാബാദിലെ യകത്പുര നിയമസഭാ മണ്ഡലത്തിലെ സന്തോഷ് നഗറിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് നൽകിയ വീട്ടിലാണ് ഞാൻ വളർന്നത് . 1980-1990 വർഗീയ കലാപങ്ങളിൽ ഞങ്ങൾക്ക് രാത്രി മുഴുവൻ ഭയമായിരുന്നു. ഞാൻ വളരെ ചെറുപ്പമായിരുന്നു. വീട്ടിലെ മുതിർന്നവരായ പുരുഷന്മാർ വടിയുമായി കാവൽ നിൽക്കണം, വീട്ടിലെ സ്ത്രീകൾ അവരുടെ കയ്യിൽ മുളകുപൊതി റെഡിയായി വയ്‌ക്കണം. അർദ്ധരാത്രിയിൽ ആരൊക്കെ വരുമെന്ന് അറിയില്ല. ഏത് ശബ്ദം കേട്ടാലും ഞെട്ടി ഉണരും.‘ തന്റെ ബാല്യകാല ജീവിതത്തെ മാധവി ലത ഓർത്ത് പറഞ്ഞത് പലരിലും ഞെട്ടലുളവാക്കി.