റായ്പൂർ ; 21 വർഷത്തിന് ശേഷം ഛത്തീസ്ഗഡിലെ സുക്മയിലെ രാമക്ഷേത്രം ഭക്തർക്ക് തുറന്ന് നൽകി . രണ്ട് പതിറ്റാണ്ടിന് മുമ്പ് കമ്യൂണിസ്റ്റ് ഭീകരര്‍ അടച്ചുപൂട്ടിയതാണ് സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ പുരാതനമായ ഈ രാമക്ഷേത്രം .
ക്ഷേത്രം സ്ഥിതി ചെയ്യുന്ന കേർലപെൻഡ ഗ്രാമം കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങൾക്ക് നടുവിലാണ് . 2010 ൽ 76 ജവാന്മാരെ കൂട്ടക്കൊല ചെയ്ത താഡ്മെറ്റ്‌ലയിൽ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റർ അകലെയാണിത് .
ഭീകരരുടെ ഭീഷണിയെ തുടർന്ന് ക്ഷേത്രത്തിൽ ദർശനത്തിനായോ , അതിന് സമീപത്തോ പോലും ഗ്രാമീണർ എത്താറുണ്ടായിരുന്നില്ല . എന്നാൽ ഗ്രാമീണരിൽ ഒരാൾ എല്ലാ ദിവസവും ക്ഷേത്രത്തിന്റെ അടച്ചിട്ട വാതിലിനു പുറത്ത് ഒരു വിളക്ക് കൊളുത്തി വയ്‌ക്കുമായിരുന്നു . ശനിയാഴ്ച, ആയുധധാരികളായ സിആർപിഎഫിന്റെയും പോലീസിന്റെയും കാവലിൽ നൂറുകണക്കിന് നാട്ടുകാർ ക്ഷേത്രത്തിൽ തടിച്ചുകൂടി.
21 വർഷത്തിനിടെ ആദ്യമായി. ക്ഷേത്രം വൃത്തിയാക്കി, ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾക്ക് മുൻപിൽ ആരതി നടത്തി ആരാധിച്ചു. കേർലപെൻഡയ്‌ക്കും ലഖപാൽ ഗ്രാമത്തിനും ഇടയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സിആർപിഎഫ് ക്യാമ്പാണ് ഇവിടെ ഗതിമാറ്റിയത്.
2003ൽ കമ്യൂണിസ്റ്റ് ഭീകരർ ക്ഷേത്രത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിക്കുകയും ബലം പ്രയോഗിച്ച് അടപ്പിക്കുകയും ചെയ്‌തതായി നാട്ടുകാർ പറഞ്ഞു. സൈന്യം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിനിടെയാണ് ക്ഷേത്രം തുറക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതെന്ന് ലഖാപാൽ സെക്യൂരിറ്റി ക്യാമ്പിലെ സിആർപിഎഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് രവികുമാർ മീണ പറഞ്ഞു.















