കാസർകോട്: അമ്മയെയും രണ്ട് മക്കളെയും വീട്ടൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രക്കാനത്ത് സ്വദേശി സജന ( 30) മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികളെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സജന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
വീടിന്റെ രണ്ടാമത്തെ നിലയിലാണ് സജനയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളെയും കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഭർത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരനാണ്.















