പൊളിഞ്ഞുവീണ ഇടതുകോട്ട പുതുക്കി പണിയാൻ മന്ത്രി മതിയോ? പ്രശ്നങ്ങൾക്ക് പരിഹാരം നാടൻപാട്ടോ? വികസനമറിയാത്ത ആലത്തൂരിനായി ടി.എൻ സരസു എത്തുമ്പോൾ.. 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പൊളിഞ്ഞുവീണ ഇടതുകോട്ട പുതുക്കി പണിയാൻ മന്ത്രി മതിയോ? പ്രശ്നങ്ങൾക്ക് പരിഹാരം നാടൻപാട്ടോ? വികസനമറിയാത്ത ആലത്തൂരിനായി ടി.എൻ സരസു എത്തുമ്പോൾ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 07:54 pm IST
FacebookTwitterWhatsAppTelegram

വിരമിക്കുന്ന അദ്ധ്യാപികയ്‌ക്ക് ശവക്കല്ലറ ഒരുക്കിയ എസ്എഫ്‌ഐയുടെ പാരമ്പര്യം ഇന്ന് സിദ്ധാർത്ഥന്റെ ദുരൂഹമരണത്തിൽ എത്തിനിൽക്കുമ്പോൾ, കേരളമെമ്പാടുമുള്ള കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനയെന്ന ടാഗിൽ പേക്കൂത്ത് തുടരുന്ന സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് നൽകുന്ന മറുപടി കൂടിയാണ് ആലത്തൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഡോ. ടി.എൻ സരസു. കഴിഞ്ഞ പത്ത് വർഷമായി രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയെ പ്രതിനിധീകരിച്ച് ആലത്തൂരിലെത്തുമ്പോൾ തനിക്ക് കുഴിമാടമൊരുക്കിയ എസ്എഫ്‌ഐയുടെ ഫാസിസത്തിൽ ചവിട്ടി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ആ അദ്ധ്യാപിക.

ടി.എൻ സരസുവിനെ കേരളമറിയുന്നത് 2016 മുതലാണ്. രണ്ട് വീതം മൂന്ന് നേരം ഫാസിസത്തിനെതിരെ സംസാരിക്കുമെങ്കിലും നിപ്പിലും നടപ്പിലും പ്രവൃത്തിയിലും ഫാസിസം മാത്രം കൈമുതലായുള്ള കുട്ടിസഖാക്കന്മാരുടെയും ഇടതുയൂണിയനിലെ അദ്ധ്യാപകരുടെയും വൈരാഗ്യബുദ്ധിക്ക് ഇരയായതോടെയാണ് ടി.എൻ സരസുവിനെ മലയാളികൾ അറിയുന്നത്.

SFIയുടെ ഏകാധിപത്യ മനോഭാവത്തോട് പൊരുതിയ അദ്ധ്യാപിക

2016 മാർച്ച് 31നായിരുന്നു സംഭവം, പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ പ്രിൻസിപ്പലായിരുന്ന സരസുവിന് വിരമിക്കുന്ന ദിവസം കോളേജ് കാമ്പസിനുള്ളിൽ കുഴിമാടമൊരുങ്ങി, ഒപ്പം റീത്തും, കത്തിച്ചുവച്ച ചന്ദനത്തിരിയും. 26 വർഷത്തെ അദ്ധ്യാപന ജീവിതത്തിനൊടുവിൽ പടിയിറങ്ങുന്ന ഒരദ്ധ്യാപികയ്‌ക്കും മറക്കാൻ കഴിയാത്ത യാത്രയയപ്പ് സമ്മാനിച്ച് എസ്എഫ്‌ഐ വീണ്ടും അവിടെ മാതൃകയായി. കോളേജിൽ ടി.എൻ സരസുവിനെതിരെ പ്രവർത്തിച്ചിരുന്ന ഇടതുയൂണിയനുകളിലെ അദ്ധ്യാപകരും എസ്എഫ്‌ഐയും ചേർന്ന് നൽകിയ ‘സെന്റോഫ്’ കേരളമാകെ ചർച്ചയായതോടെ ആ അദ്ധ്യാപികയെ മലയാളികൾ അറിഞ്ഞു തുടങ്ങി.

ബിജെപിയിലേക്ക്..

2019ൽ ബിജെപിയിൽ അംഗത്വമെടുത്ത സരസുവിന്റെ ലോക്‌സഭാ സ്ഥാനാർത്ഥിത്വം തീർത്തും അപ്രതീക്ഷിതമായിരുന്നു. യുഡിഎഫിന്റെ പെങ്ങളൂട്ടിയും എൽഡിഎഫിന്റെ കെ. രാധാകൃഷ്ണനും മാത്രം കളം നിറഞ്ഞുനിന്നിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് സരസുവും എത്തിയതോടെ ത്രികോണ മത്സരത്തിലേക്ക് കടന്നിരിക്കുകയാണ് ആലത്തൂർ.

ടി.എൻ സരസുവിൽ നിന്ന് ‘പട്ടാളം സരസു’വിലേക്ക്..

മറൈൻ ബയോളജിയിൽ പിഎച്ച്.ഡി (1988), മൂന്ന് ബിരുദാനന്തര ബിരുദങ്ങൾ എന്നിവ സ്വന്തമാക്കിയിട്ടുള്ള ടിഎൻ സരസു, കമ്മീഷൻഡ് എൻസിസി ഓഫീസർ കൂടിയായിരുന്നു. 22 കൊല്ലത്തോളം എൻസിസി ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള അവരെ വിദ്യാർത്ഥികൾ പലരും അടക്കംപറച്ചിലിലൂടെ വിളിച്ചിരുന്നത് ‘പട്ടാളം സരസു’വെന്നായിരുന്നു. എൻസിസിയിൽ നിന്ന് ലഭിച്ച ശീലങ്ങൾ പലപ്പോഴും അവരുടെ തൊഴിൽ ജീവിതത്തിൽ കാര്യമായി പ്രതിഫലിച്ചു. കൃത്യനിഷ്ഠയും അച്ഛടക്കവും അവർക്ക് നിർബന്ധമായിരുന്നു.

പാലക്കാട് വിക്ടോറിയ കോളേജിൽ 25 കൊല്ലത്തോളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച ടിഎൻ സരസു പിന്നീട് കുറച്ചുകാലം കൊടുങ്ങല്ലൂർ കെകെടിഎം കോളേജിൽ പഠിപ്പിച്ചു. അതിനിടയിലാണ് പ്രിൻസപ്പിലായി പ്രമോഷൻ ലഭിക്കുന്നത്. എന്നാൽ ആ പ്രമോഷൻ ഓർഡറുമായി അവർ പോകുന്നത് തൃത്താലയിൽ പുതിയതായി ആരംഭിച്ച സർക്കാർ കോളേജിലേക്കാണ്. 350ഓളം വിദ്യാർത്ഥികളുള്ള ക്വാർട്ടേഴ്സിന് തുല്യമായ കലാലയ കെട്ടിടത്തിലേക്ക്. ആ കോളേജിന്റെ അഭിവൃദ്ധിക്ക് വേണ്ടതെല്ലാം പ്രിൻസിപ്പലായ ആ അദ്ധ്യാപിക ചെയ്തു. പിന്നീട് അവിടെ നിന്നും വിക്ടോറിയയുടെ പ്രിൻസിപ്പിലായി ടിഎൻ സരസുവെത്തി. ഒടുവിൽ ആഗ്രഹിച്ചതുപോലെ തന്നെ കലാസാംസ്കാരിക പ്രമുഖർ പഠിച്ചിറങ്ങിയ അങ്ങേയറ്റം പാരമ്പര്യമുള്ള പാലക്കാട് വിക്ടോറിയ കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ പട്ടാളം സരസു.

പ്രിൻസിപ്പലാകുന്നത് മുൻപ് അദ്ധ്യാപികയായിരിക്കുമ്പോൾ ഇടതുയൂണിയനിൽ അംഗമായിരുന്നു ടിഎൻ സരസു. സിപിഎം കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന അവർക്ക് ഇടതിനൊപ്പം നിൽക്കാൻ പ്രയാസം തോന്നിയിരുന്നില്ല. പോകെപ്പോകെ, സംഘടനയിലെ മറ്റ് അദ്ധ്യാപകരുടെ കണ്ണിലെ കരടായി അവർ മാറുന്നുണ്ടായിരുന്നു. കൃത്യനിഷ്ഠയോടെ ജോലി ചെയ്തിരുന്ന ടി.എൻ സരസു, അദ്ധ്യാപകർ പയറ്റിയിരുന്ന പല കള്ളപ്പണികളും ചൂണ്ടിക്കാട്ടി. ഇതോടെ എകെജിസിടിയിൽ അദ്ധ്യാപകർ സംഘടിച്ചു, അവരെ ഒറ്റപ്പെടുത്തി.

ഈ ചരിത്ര പശ്ചാത്തലത്തിലാണ് വിക്ടോറിയയിലേക്ക് വീണ്ടും ടിഎൻ സരസുവെത്തിയത്. അതും പ്രിൻസിപ്പിലായി. താമസിയാതെ കോളേജിലെ ഇടതുയൂണിയനിലെ അദ്ധ്യാപകരും എസ്എഫ്ഐയും പ്രിൻസിപ്പലിനെതിരെ നിലകൊണ്ടു. ഒടുവിൽ വിരമിക്കുന്ന ദിനം കുഴിമാടം നൽകി ആദരിക്കുന്നത് വരെ ആ വിദ്വേഷം തുടർന്നു. പ്രിൻസിപ്പലിന് ഒരുക്കിയ ശവക്കല്ലറയെ വിദ്യാർത്ഥികളുടെ ‘ആർട്ടിസ്റ്റിക് ഇൻസ്റ്റാലേഷനായി’ കണ്ടാൽ മതിയെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന എം.എ ബേബി അന്ന് നടത്തിയ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

കോളേജ് അദ്ധ്യാപനവും പ്രിൻസിപ്പൽ ചുമതലയും അങ്ങേയറ്റം സമർപ്പണബോധത്തോടെ നിർവഹിച്ച ടിഎൻ സരസു, റിട്ടയർ ചെയ്ത ശേഷം പാവപ്പെട്ടവർക്ക് വേണ്ടി രാഷ്‌ട്രീയ സേവാ ഭാരതിയിൽ പ്രവർത്തിച്ചു. ഒടുവിൽ അവരുടെ നിസ്വാർത്ഥ സേവനങ്ങൾ വിലമതിച്ച ബിജെപി നേതൃത്വം പാർലമെന്റിലേക്ക് ടിക്കറ്റ് നൽകി. കഴിഞ്ഞ പത്ത് വർഷം എൻഡിഎ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ മുൻനിർത്തി, ആലത്തൂരിന്റെ മണ്ണിൽ പ്രചാരണച്ചൂടിലേക്ക് ഇറങ്ങിയിരിക്കുകയാണ് ടിഎൻ സരസു.

മാറ്റികുത്താൻ മടിയില്ലെന്ന് തെളിയിച്ച മണ്ണ്

Created with GIMP

2008ൽ നിലവിൽ വന്ന ലോക്‌സഭാ മണ്ഡലമാണ് പാലക്കാട് ജില്ലയിലെ ആലത്തൂർ. തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴ് നിയോജക മണ്ഡലങ്ങളടങ്ങുന്ന ലോക്‌സഭാ മണ്ഡലം. ഇതിൽ അവസാന മൂന്ന് നിയോജക മണ്ഡലങ്ങളും തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നേരത്തെയുണ്ടായിരുന്ന ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലമായിരുന്നു അതിർത്തി പുനഃക്രമീകരിച്ചതോടെ പിന്നീട് ആലത്തൂരായി മാറിയത്. 1977 മുതൽ ഇടതും വലതും മാറി മാറി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കൂടുതൽ തവണയും ഇടതിനൊപ്പം സഞ്ചരിച്ച മണ്ഡലമായിരുന്നു ഒറ്റപ്പാലം. പക്ഷെ, പൊന്ന് കായ്‌ക്കുന്ന മരമായാലും പുരയ്‌ക്ക് മീതെ ചാഞ്ഞാൽ വെട്ടണമെന്ന ഇടതുപാരമ്പര്യത്തിന് ഉദാഹരണമായിരുന്നു സിപിഎമ്മിന്റെ എസ്. ശിവരാമൻ (1993ലെ എംപി) എന്നതും ഒറ്റപ്പാലത്തെ ചരിത്രമാണ്. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തഴയപ്പെട്ട ശിവരാമന് ശേഷം 1996 മുതൽ 2004 വരെ എസ്. അജയകുമാർ ഒറ്റപ്പാലത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2009ഓടെ അതിർത്തി നിർണയ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം ലോക്സഭാ മണ്ഡലം ആലത്തൂരായി മാറി. പിന്നീടുണ്ടായ രണ്ട് തെരഞ്ഞെടുപ്പുകളിലും പി.കെ ബിജു നിറഞ്ഞാടി. എന്നാൽ കുതികാൽവെട്ടിന്റെ രാഷ്‌ട്രീയം 2019ൽ ബിജുവിന്റെ എംപി സ്ഥാനവും തെറിപ്പിച്ചു.

സിപിഎമ്മിനെ ഞെട്ടിച്ച ആലത്തൂർ..

എസ്.സി, എസ്.ടി സംവരണ മണ്ഡലമായ ആലത്തൂർ 2009 മുതൽ 2019 വരെ സിപിഎമ്മിനൊപ്പമായിരുന്നു നിലകൊണ്ടത്. പത്ത് വർഷക്കാലം പി.കെ ബിജുവിനെ നെഞ്ചേറ്റിയ മണ്ഡലത്തിൽ ചില ആഭ്യന്തര രാഷ്‌ട്രീയ പോരുകളും രൂക്ഷമായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ ബിജുവിന്റെ പരാജയപ്പെടുത്താനുള്ള കോൺഗ്രസിന്റെ പരിശ്രമങ്ങൾക്ക് ഇത് ബോണസായി മാറി. മറ്റൊരു തരത്തിൽ പറഞ്ഞാൽ രഹസ്യമായും പരസ്യമായും തെളിഞ്ഞുവന്ന ഇടതുപാളയത്തിലെ തമ്മിൽപോര് പി.കെ ബിജുവിന് വിനയായി. ഇതോടെ  നാടൻപാട്ടിന്റെ ഈണത്തിൽ മയങ്ങി ആലത്തൂർ ജനത ബിജുവിനെ ഇറക്കി താഴെവച്ചു. എസ്എഫ്‌ഐയിലൂടെ തുടങ്ങി പാർട്ടിയുടെ മുൻനിരയിലേക്കെത്തിയ സിപിഎം നേതാവ് അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങി. പാട്ടുംപാടി വന്ന യുഡിഎഫിന്റെ പെങ്ങളൂട്ടി രമ്യ ഹരിദാസ് ഇതോടെ പെട്ടെന്നൊരു ദിനം സ്റ്റാറായി. ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎമ്മിനെ തറപറ്റിച്ചെന്ന തരത്തിൽ രമ്യയെ മാദ്ധ്യമങ്ങൾ വാഴ്‌ത്തിപ്പാടി. ബിജുവിന്റെ പരാജയത്തിന്റെ രസം നുണഞ്ഞ ഒരുപറ്റം ഇടതുനേതാക്കൾ മറുവശത്തുണ്ടായിരുന്നു.

പൊളിഞ്ഞുവീണ ഇടതുകോട്ട

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിൽ മാത്രം കേരളത്തിലൊതുങ്ങേണ്ടി വന്ന എൽഡിഎഫിനേറ്റ കനത്ത പ്രഹരങ്ങളിലൊന്നായിരുന്നു സിപിഎം സ്ഥാനാർത്ഥിയായ ബിജുവിന്റെ തോൽവി. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നേതാക്കൾ പലരും രമ്യക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങളും ബിജുവിന്റെ തോൽവിയിലേക്കും രമ്യയുടെ പോപ്പുലാരിറ്റിയിലേക്കും നയിച്ചെന്നതാണ് യാഥാർത്ഥ്യം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്ത് എൽഡിഎഫ് കൺവിനര്‍ എ വിജയരാഘവൻ നടത്തിയ അശ്ലീല പരാമര്‍ശം വൻ വിവാദമായിരുന്നു. ഇത് വോട്ടായി മാറുകയും സിപിഎമ്മിന് വിപരീത ഫലമുണ്ടാക്കുകയും ചെയ്തുവെന്ന് വേണം അനുമാനിക്കാൻ.

ഒരിക്കൽ കെ.ആർ നാരായണനിലൂടെ അവസാനിച്ച കൈപ്പത്തിക്കാലം 

മുൻ രാഷ്‌ട്രപതി കെ.ആർ നാരായണനായിരുന്നു രമ്യക്ക് മുൻപ് മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് എംപി. ഒറ്റപ്പാലം മണ്ഡലമായിരുന്ന കാലത്ത് 1984 തുടങ്ങി മൂന്ന് തവണ കോൺഗ്രസിനെ വിജയിപ്പിക്കാൻ നാരായണന് കഴിഞ്ഞിരുന്നു. എന്നാൽ 1993ൽ അദ്ദേഹം രാജിവച്ചതിന് പിന്നാലെയുണ്ടായ ഉപതെരഞ്ഞെടുപ്പോടെ കോൺഗ്രസ് വീണു. ശേഷം യുഡിഎഫ് അനുകൂല സാഹചര്യം പുനരാരംഭിക്കുന്നത് പി.കെ ബിജുവിന്റെ തോൽവിയിലൂടെയാണ്. ഏത് കൊടുങ്കാറ്റിനെയും മറികടക്കാമെന്ന അമിത ആത്മവിശ്വാസം സിപിഎമ്മിനെ അടപടലം തകർത്തുകളഞ്ഞു.

തൊഴുത്തിൽക്കുത്തിന്റെ ഉണങ്ങാത്ത മുറിവുമായി സിപിഎം 2024ലെത്തുന്നത്, മന്ത്രി കെ. രാധാകൃഷ്ണനെ മുൻനിർത്തിയാണ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിലെ എംഎൽഎ കൂടിയായ കെ. രാധാകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിയെ തന്നെ സിപിഎം കളത്തിലിറക്കിയതിന് പിന്നിൽ പരാജയഭീതി മാത്രമാണെന്ന് കരുതാൻ വയ്യ. പിണറായി വിജയന്റെ നിലവിലുള്ള മന്ത്രിസഭയിലെയെന്നല്ല, ഇന്നത്തെ സിപിഎം എംഎൽഎമാരിൽ തന്നെ ഏറ്റവും മുതിർന്ന നേതാവ് കൂടിയാണ് അദ്ദേഹം. സിപിഎമ്മിന് ഇനിയൊരു നിയമസഭാ നേട്ടമുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്ന മുഹമ്മദ് റിയാസിന് തടസം കൂടിയാണ് ദളിത് വിഭാഗത്തിൽ നിന്നുയർന്ന് വന്ന കെ. രാധാകൃഷ്ണൻ. ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന് പറയുന്നത് പോലെ മുഖ്യമന്ത്രി പദവി മരുമകന് കൈമാറാൻ പിണറായിക്ക് മുൻപിലുള്ള തടസം മാറ്റാനും ആലത്തൂരിനെ തിരിച്ചുപിടിക്കാനുമുള്ള പോംവഴിയാണ് കെ. രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം. പക്ഷെ സിറ്റിംഗ് എംപിയായ രമ്യയെ കൂടാതെ ഇന്നവർക്ക് ഒരെതിരാളി കൂടിയുണ്ടെന്നതാണ് സവിശേഷത. ദേശീയവാദിയും കടുത്ത ഇടത് വിമർശകയും വിദ്യാസമ്പന്നയുമായ ബിജെപിയുടെ സർപ്രൈസ് സ്ഥാനാർത്ഥി ഡോ. ടിഎൻ സരസു.

ആലത്തൂർ..

തൃശൂർ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ അടങ്ങുന്നുണ്ടെങ്കിലും പാലക്കാടിന്റെ മണവും ഗുണവും തന്നെയാണ് ആലത്തൂരിനുമുള്ളത്. അതേ ഗ്രാമീണ ഭംഗിയും പാലക്കാടൻ ചൂടും ഇവിടെയുമുണ്ട്. ഒപ്പം വികസനമുരടിപ്പും. ഹരിതാഭത്തെ വർണിക്കാൻ ഏറെയുണ്ടെങ്കിലും ആലത്തൂരിൽ ഇതുവരെയും വികസനമെത്തിയിട്ടില്ല. സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് ലൊക്കേഷനാകുമെന്നതിലുപരി വികസനത്തിന്റെ മധുരം നുണയാൻ ഇതുവരെ ആലത്തൂരിനായിട്ടില്ല. കർഷകരും നെൽപ്പാടങ്ങളും വേണ്ടുവോളമുള്ള ഈ നാട്ടിൽ ശരാശരിക്കും താഴെ ജീവിക്കുന്നവരാണ് ഒട്ടുമിക്ക കുടുംബങ്ങളും. ഇവരെ ദുരിതജീവിതത്തിൽ നിന്ന് കരകയറ്റാൻ ‘പാവങ്ങളുടെ പാർട്ടിയായ’ സിപിഎമ്മിനോ വല്ലപ്പോഴും മുഖം കാണിച്ചുപോയ കോൺഗ്രസ് എംപിമാർക്കോ കഴിഞ്ഞില്ലെന്ന് വേണം പറയാൻ. കേരളത്തിൽ ഏറ്റവുമധികം അവികസനം നേരിട്ട മേഖലകളിലൊന്നായി 2024ലും ആലത്തൂർ നിലകൊള്ളുകയാണ്.

അധികവും കാർഷിക മേഖലയായതിനാൽ തന്നെ കേരളസർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ആലത്തൂരിൽ എൽഡിഎഫിന് തിരിച്ചടിയായേക്കും. കർഷകരെ നെട്ടോട്ടമോടിച്ച പിണറായി സർക്കാരിന്റെ പ്രതിനിധിയെ പാർലമെന്റിലേക്കയക്കാൻ ആലത്തൂരിലെ ജനത മടിക്കുമെന്നതിൽ തർക്കമില്ല. കഴിഞ്ഞ ഏഴ് വർഷം പാലക്കാടിനെ ചേർത്തുപിടിക്കാൻ ഇടതുമുന്നണി പ്രയത്‌നിച്ചില്ലെന്നതാണ് മറ്റൊരു വസ്തുത. അതിനാൽ മന്ത്രിയും കർക്കശക്കാരനായ സഖാവുമായ മുതിർന്ന സിപിഎം നേതാവ് തന്നെ പ്രാചരണത്തിനിറങ്ങിയാലും ചുവപ്പിന് വേണ്ടി കയ്യിൽ മഷിപുരട്ടാൻ ആലത്തൂരിലെ ജനത മടിക്കുമെന്നുറപ്പ്. മണ്ഡലം തിരിച്ചുപിടിക്കാൻ മന്ത്രിയെ തന്നെ കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ താങ്ങാൻ കഴിയാത്ത അപമാനഭാരം തന്നെ എൽഡിഎഫ് നേരിടേണ്ടി വരും.

വർഷങ്ങൾക്ക് ശേഷം വമ്പിച്ച ഭൂരിപക്ഷത്തിൽ കൈ ചേർത്തുപിടിച്ച ആലത്തൂരിനെ നിലനിർത്തുകയെന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ബാലികേറാമല തന്നെയാണ്. അഞ്ച് വർഷം എംപിയായിരിക്കെ ആലത്തൂരിന് വേണ്ടി പാട്ടുപാടിയതല്ലാതെ എന്ത് ചെയ്തുവെന്ന ചോദ്യമാണ് കോൺഗ്രസ് നേരിടുന്നത്. ജലസംഭരണം, നെല്ല് സംഭരണം, ജലവിതരണം, കുടിവെള്ളം തുടങ്ങി കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് ഇക്കാലമത്രയും അറുതി വന്നിട്ടില്ല. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഭാരതം തുടരുമ്പോഴും വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അടിസ്ഥാന പ്രശ്‌നങ്ങൾ അനവധിയുള്ള നാടായി ആലത്തൂർ മണ്ഡലം തുടരുകയാണെന്നത് ഇടതുവലത് മുന്നണികൾക്ക് കനത്ത തിരിച്ചടിയാകും. ശക്തയായ സ്ഥാനാർത്ഥിയെ കളത്തിലിറക്കിയ ബിജെപി ഇത്തവണ ശക്തി തെളിയിക്കുന്ന മത്സരം കാഴ്ചവയ്‌ക്കുമെന്നതിനാൽ ആലത്തൂരിലെ കൊടുംചൂടിൽ തീപാറുന്ന പോരാട്ടമാകും നടക്കുക.

മുൻ തെരഞ്ഞെടുപ്പ് ചിത്രങ്ങൾ

വാശിയേറിയ മത്സരം കാഴ്ചവച്ച കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 80.34 ശതമാനം പോളിംഗായിരുന്നു മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 1,58,968 വോട്ടുകൾക്ക് സിറ്റിംഗ് എംപിയായിരുന്ന എൽഡിഎഫിന്റെ പി.കെ ബിജു പരാജയം ഏറ്റുവാങ്ങി. 5.33 ലക്ഷം വോട്ടുകളാണ് രമ്യ ഹരിദാസ് സ്വന്തമാക്കിയത്. 3.74 ലക്ഷം വോട്ടിൽ പി.കെ ബിജു ഒതുങ്ങിയിരുന്നു. ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്ന ടിവി ബാബു 89,000ത്തിലധികം വോട്ടുകളും നേടിയെടുത്തു. ഇതുകൂടാതെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും ബിഎസ്പി സ്ഥാനാർത്ഥിയും മത്സരരംഗത്തുണ്ടായിരുന്നു.

പി.കെ ബിജുവിന് രണ്ടാമതും അവസരം നൽകിയ 2014ലെ തെരഞ്ഞെടുപ്പിൽ 4.11 ലക്ഷം വോട്ടുകളായിരുന്നു സിപിഎം നേടിയത്. കേവലം നാലായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മാത്രം സിപിഎമ്മിന് ലഭിച്ചു. 3.74 ലക്ഷമായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷീബ കീശയിലാക്കിയത്. ബിജെപിക്ക് വേണ്ടി മത്സരിച്ച ഷാജുമോൻ വട്ടേക്കാട് 87,000ത്തിലധികം വോട്ടുകളും നേടിയിരുന്നു. മുൻ തെരഞ്ഞെടുപ്പിനേക്കാൾ 35,000ത്തിലധികം വോട്ടായിരുന്നു എൻഡിഎ സ്ഥാനാർത്ഥി വർദ്ധിപ്പിച്ചത്. മത്സരരംഗത്ത് എസ്ഡിപിഐയും ബിഎസ്പിയും നിരവധി സ്വതന്ത്രരുമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ 13,37,496 വോട്ടർമാരുണ്ട്, അതിൽ 23,762 പേർ കന്നിവോട്ടർമാരാണ്. 6,48,437 പുരുഷ വോട്ടർമാരും 6,89,047 സ്ത്രീ വോട്ടർമാരും 12 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. കൂടാതെ 12,626 പേർ ഭിന്നശേഷിക്കാരും 17,383 പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരുമാണ്.

പൊള്ളുന്ന പോരാട്ടം

കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ മുന്നോട്ട് വയ്‌ക്കുന്നതിനൊപ്പം മൂന്നാം ടേം ഉറപ്പിച്ച് എൻഡിഎ സർക്കാർ പ്രചാരണത്തിനിറങ്ങുമ്പോൾ ഇടതുവലതു മുന്നണികളുടെ കുത്തകയായ കേരളം പോലും പല മണ്ഡലങ്ങളിലും ത്രികോണ മത്സരം ഉറപ്പിച്ചുകഴിഞ്ഞു, അതിലൊന്നാണ് ആലത്തൂർ. എന്നാൽ പെങ്ങളൂട്ടി ഇമേജും നാടൻപാട്ടും മാത്രം പ്രയോഗിച്ച് രണ്ടാമങ്കത്തിൽ വിജയമുറപ്പിക്കാൻ രമ്യ ഹരിദാസിന് കഴിയുമോ? കടുത്ത ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാൻ മന്ത്രി കെ.രാധാകൃഷ്ണനാകുമോ? മോദിയുടെ ഗ്യാരന്റിയുമായെത്തുന്ന ടി.എൻ സരസു, ബിജെപിയുടെ വികസന നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ മാറി ചിന്തിക്കാൻ മടിയില്ലാത്ത ആലത്തൂരിന്റെ മണ്ണിൽ എന്താകും ജനവിധി? കാത്തിരുന്ന് കാണാം..

എഴുതിയത്
ആതിര ഉണ്ണികൃഷ്ണൻ

Tags: Loksabha 20242024 NATIONAL ELECTION
ShareTweetSendShare

More News from this section

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies