ചെന്നൈ : ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ദേശീയ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റുമെന്ന് പറഞ്ഞ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ . ‘ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവരെ മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയി പരിശോധിക്കണമെന്നും അത് കമൽഹാസനോ മറ്റാരെങ്കിലുമോ ആകട്ടെ, ഇടത്തേയും വലത്തേയും മസ്തിഷ്കങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ‘ – അണ്ണാമലൈ പറഞ്ഞു.
കമൽഹാസനെ ഒരു നല്ല മനശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടുപോയി ഉപദേശം തേടണം. ഇന്ത്യയുടെ തലസ്ഥാനം നാഗ്പൂരിലേക്ക് എങ്ങനെ മാറ്റുമെന്നും അണ്ണാമലൈ ചോദിച്ചു . “ചെന്നൈയെ രാജ്യത്തിന്റെ വേനൽക്കാല അല്ലെങ്കിൽ ശൈത്യകാല തലസ്ഥാനമാക്കണമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നെങ്കിൽ എനിക്ക് അത് അംഗീകരിക്കാം. നാഗ്പൂരിൽ ആർഎസ്എസ് കാര്യാലയമുണ്ടെന്ന് കമൽഹാസൻ മനസ്സിലാക്കി, അതിനാൽ ഇന്ത്യയുടെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റുമെന്ന് പറഞ്ഞു. കമൽഹാസന്റെ തല പരിശോധിക്കണം.കമൽഹാസൻ ബോധപൂർവ്വം സംസാരിക്കണോ അതോ രാജ്യസഭാ ടിക്കറ്റിന് വേണ്ടി മുറവിളി കൂട്ടുന്നതാണോ എന്ന് അറിയണം .“ എന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു .