വയനാട്: ബ്രിട്ടീഷ് അധിനിവേശത്തിന്റെ പേരിൽ എന്തിനാണ് ഒരു സ്ഥലം അറിയപ്പെടുന്നത്, സുൽത്താൻ ബാറ്ററി എന്നല്ല ആ സ്ഥലത്തിന്റെ പേര് ഗണപതി വട്ടമെന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ടിപ്പു സുൽത്താൻ വരുന്നതിന് മുൻപ് അങ്ങനൊരു സ്ഥലമുണ്ടായിരുന്നില്ലേ, ഗണപതി വട്ടമെന്ന ക്ഷേത്രമുണ്ടായിരുമന്നില്ലേ.. ആയുധപുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്.
ടിപ്പു സുൽത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് എത്രനാളായി. അതിന് മുൻപ് ഇവിടെ സ്ഥലങ്ങളുണ്ടായിരുന്നില്ലേ. ഒരു അക്രമിയുടെ പേരിൽ നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണ്. ടിപ്പു ഇവിടെ എത്ര ക്ഷേത്രങ്ങൾ തകർത്തു മതപരിവർത്തനങ്ങൾ നടത്തിയ ഒരാളുടെ പേരിൽ എന്തിനാണ് അറിയപ്പെട്ടിരുന്നത്. 1984-ല്‍ പ്രമോദ് മഹാജന്‍ ഗണപതിവട്ടത്തിന്റെ കാര്യം പറഞ്ഞിരുന്നതായും സുരേന്ദ്രൻ ഓർമിപ്പിച്ചു.















