മനില: ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 6.7 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തി ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് (എഡിബി) . 2022-23 സാമ്പത്തിക വർഷത്തിൽ ശക്തമായ നിക്ഷേപം ജിഡിപി വളർച്ചയ്‌ക്ക് കാരണമാകുമെന്ന് എഡിബി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കഴിഞ്ഞ വർഷം ഡിസംബറിൽ എഡിബി പ്രവചിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ ഉൽപ്പാദനത്തിലും സേവനങ്ങളിലും കൈവരിച്ച മുന്നേറ്റം സമ്പദ്‌വ്യവസ്ഥ ശക്തമാക്കുമെന്ന് എഡിബി വ്യക്തമാക്കി.
പൊതു, സ്വകാര്യമേഖലയിലെ നിക്ഷേപ വളര്‍ച്ച, ഉപയോക്തൃവിപണിയുടെ വളര്‍ച്ച എന്നിവ ഇന്ത്യക്ക് നേട്ടമാകുമെന്ന് എഡിബി പറയുന്നു. 2025-26 ലേക്കായി എഡിബി പ്രവചിക്കുന്ന ജിഡിപി വളര്‍ച്ച 7.2 ശതമാനമാണ്.















