ന്യൂഡൽഹി: ഛത്തീസ്ഗഡിൽ പൊലീസും ഐടിബിപിയും നടത്തിയ സംയുക്ത ഓപ്പറേഷനിൽ കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ. ഉന്നത കമാൻഡർമാരുമായി ബന്ധമുള്ള പ്രവർത്തകനാണ് പിടിയിലായത്.
ഐടിബിപിയുടെ 27-ാം ബറ്റാലിയൻ സൈനികർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. 30കാരനായ അശ്വന്ത് ആന്ധ്യയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
വിജയ് റെഡ്ഡി, ലോകേഷ് സലാമെ, റീത്ത സലാമെ, ലോകേഷ് മങ്കേഷ്സ രാജെ എന്നീ ഭീകരരുമായി 2022 ജനുവരി മുതൽ ഇയാൾ ബന്ധം പുലർത്തിയിരുന്നു. ഭീകരർക്ക് വേണ്ടി പണവും മറ്റ് വസ്തുക്കളും എത്തിക്കുന്നതും കൈമാറുന്നതായിരുന്നു അശ്വന്തിന്റെ പ്രധാന ജോലിയെന്ന് പോലീസ് അറിയിച്ചു.















