മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ് . സംവിധാനം രഞ്‍ജിത് ശങ്കറാണ് . ജോമോൾ ക്രിമിനൽ അഭിഭാഷകയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഫഹദിന്റെ ആവേശം വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ രണ്ട് വമ്പൻ മലയാള ചിത്രങ്ങളുടെ റിലിസിനൊപ്പമാണ് ജയ് ഗണേഷുമെത്തിയത്. കേരളത്തില്‍ 50 ലക്ഷം രൂപയിലധികം ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൗത്ത് പബ്ലിസിറ്റി ജയ് ഗണേഷിന് വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത് . ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എന്നാണ് പ്രതികരണങ്ങള്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന കഥയാണ് ജയ് ഗണേഷ് പറയുന്നത്.















