പാരിസ്: കൊളംബസിൽ മലയാളി വിദ്യാർത്ഥികൾ അടക്കം താമസിച്ച കെട്ടിടത്തിൽ തീപിടിത്തം. ഇവർ താമസിച്ച താല്കാലിക കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന 27 ഇന്ത്യൻ വിദ്യാർത്ഥികളിൽ 8 പേർ മലയാളികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
തീപിടിത്തത്തെ തുടർന്ന് വിദ്യാർത്ഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീപിടിത്തത്തിൽ വിദ്യാർത്ഥികളുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റും അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായും വിദ്യാർത്ഥികൾ പ്രതികരിച്ചു. അപകടത്തെ തുടർന്ന്, വിദ്യാർത്ഥികൾക്ക് സഹായവുമായി ഇന്ത്യൻ അസോസിയേഷനും സ്ഥലത്തെത്തി.
താമസ സ്ഥലം നഷ്ടമായ വിദ്യാർത്ഥികൾക്ക് താത്കാലിക താമസ സൗകര്യവും ഇന്ത്യൻ എംബസി ഒരുക്കിയിട്ടുണ്ട്. പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും പണവും ലാപ്ടോപ്പുമെല്ലാം കത്തിനശിച്ചതിന്‍റെ ആഘാതാത്തിലാണ് വിദ്യാർത്ഥികൾ. നഷ്ടപ്പെട്ട പ്രധാന രേഖകൾ വീണ്ടെടുക്കാനുളള നടപടികളും ഉടൻ ആരംഭിക്കും.