ഇന്ത്യയിൽ ഏറ്റവുമധികം ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. സംസ്ഥാനത്തെ പ്രധാന മണ്ഡലമായ മഥുരയെ കഴിഞ്ഞ രണ്ട് വട്ടവും ജാട്ട് മരുമകളായ ഹേമ മാലിനിയാണ് ലോക്സഭയെ പ്രതിനിധീകരിക്കുന്നത്. ജനപിന്തുണയോടെയാണ് മൂന്നാം അങ്കത്തിന് ഹേമ മാലിനി കളത്തിലിറങ്ങുന്നത്.
ജനസമ്പർക്ക പരിപാടികളിലൂടെയും ഓരോ വീടുകളിലെത്തിയുമാണ് ഹേമ മാലിനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തൊഴിലിടെക്കുന്നവരെ തൊഴിലിടങ്ങളിൽ എത്തി അവരുടെ ക്ഷേമം അന്വേഷിച്ചാണ് ഹേമ മടങ്ങുന്നത്. അടുത്തിടെ അത്തരത്തിൽ നടത്തിയ പ്രചരണത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങൾ കയ്യടക്കുന്നത്.
Today I went into the farms to interact with the farmers who I have been meeting regularly these 10 years. They loved having me in their midst and insisted I pose with them which I did❤️ pic.twitter.com/iRD4y9DH4k
— Hema Malini (@dreamgirlhema) April 11, 2024
വയലിൽ പണിയെടുക്കുന്ന സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഹേമ മാലിനി പങ്കുവച്ചത്. പത്ത് വർഷത്തോളമായി നേരിട്ട് കാണുന്ന കർഷകരെ കൃഷിയിടങ്ങളിൽ എത്തി കാണാൻ സാധിച്ചതിൽ സന്തോഷമെന്നും അവർ എക്സിൽ കുറിച്ചു. തുടർന്ന് അവരുടെ സന്തോഷത്തിനായി അവർക്കൊപ്പം ഫോട്ടോ എടുക്കാൻ സാധിച്ചെന്നും അവർ കൂട്ടിച്ചേർത്തു.















