രംഗറെഡ്ഡി: തെലങ്കാനയിലെ ഫിറ്റ്‌നസ് സ്റ്റോറിൽ വൻ തീപിടിത്തം. രംഗറെഡ്ഡി ജില്ലയിലെ കൊണ്ടാപ്പൂരിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.സംഭവം നടന്ന് ഉടൻ തന്നെ അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവം നടന്ന് 45 മിനിറ്റിനുള്ളിൽ അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.















